Currency

നൊതോടൻ സിറ്റി മേയർ ഗർഷോം അന്തർദേശീയ പുരസ്‌കാര ദാനച്ചടങ്ങിൽ മുഖ്യാതിഥി

സ്വന്തം ലേഖകൻWednesday, August 7, 2019 10:51 am
GRY-FUGLESTVEIT-BLOCHLINGER
Garshom-Norway-IC

ഒസ്ലോ (നോർവേ): 14- മത് ഗർഷോം അന്തർദേശീയ പുരസ്‌കാര ദാനച്ചടങ്ങിൽ നൊതോടൻ സിറ്റി മേയർ ഗ്രീ ഫുഗ്ലേസ്റ്റ്വെയ്റ്റ് ബ്ലോക്‌ലിൻഗർ, നോര്‍വെയിലെ ഇന്ത്യന്‍ അംബാസിഡര്‍ ക്രിഷന്‍ കുമാര്‍ എന്നിവർ മുഖ്യാധികളായി പങ്കെടുക്കും. ആഗസ്റ്റ് 24 ശനിയാഴ്ച വൈകുന്നേരം 6നു നോർവീജിയൻ തലസ്ഥാനമായ ഓസ്ലോയിലെ സ്കാൻഡിക്‌ സോളി ഹോട്ടലിലാണ് ഗർഷോം അന്തർദേശീയ പുരസ്‌കാര ദാനചടങ്ങു നടക്കുന്നത്. വിവിധ രാജ്യങ്ങളിൽ നിന്നെത്തുന്ന നൂറോളം പ്രതിനിധികൾ പുരസ്‌കാര ദാനച്ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്. 

അബുദാബി ആസ്ഥാനമായ ആഡ്‌പ്രിന്റ്, ബാംഗളൂരിലെ ഗാർഡൻ സിറ്റി യൂണിവേഴ്സിറ്റി എന്നിവയാണ് ചടങ്ങിന്റെ മുഖ്യ സ്‌പോൺസർമാർ

നോർവീജിയൻ മലയാളി അസോസിയേഷനാണു (നന്മ) ചടങ്ങിന് ആതിഥ്യമരുളുന്നത്.  ആഗസ്റ്റ് 22 മുതൽ 26 വരെ ഗർഷോം ഗ്ലോബൽ കോൺഫറൻസും നോർവേയിൽ നടക്കും.

സാമൂഹ്യ സേവനം, ബിസിനസ് രംഗങ്ങളിൽ മികവ് പുലർത്തുന്ന പ്രവാസി മലയാളികളെയും വിവിധ മേഖലകളിൽ പ്രതിഭ തെളിയിച്ച പ്രവാസി യുവാക്കൾക്കും കുട്ടികൾക്കുമാണ് ഗർഷോം പുരസ്‌കാരങ്ങൾ സമ്മാനിക്കുന്നത്. സാമൂഹ്യ സാംസ്‌കാരിക രംഗത്തു സ്തുത്യർക്കമായ സേവനം നടത്തുന്ന മലയാളി സംഘടനയെയും ഗർഷോം പുരസ്കാരങ്ങൾ നൽകി ആദരിക്കും.

സ്വപ്രയത്നം കൊണ്ട് ജീവിതവിജയം നേടി മലയാളിയുടെ യെശസ്‌ ഉയർത്തിയ പ്രവാസി മലയാളികളെ ആദരിക്കുവാൻ ബാംഗ്ലൂർ ആസ്ഥാനമായ ഗർഷോം ഫൗണ്ടേഷൻ 2002 മുതലാണ് ഗർഷോം പുരസ്‌കാരങ്ങൾ ഏർപ്പെടുത്തിയത്.

കുവൈറ്റിലെ ഫ്യൂഷൻ ഗ്രൂപ്പ്, ജപ്പാനിലെ ജയ് എന്റർപ്രൈസസ്, രാജ് ഗ്രൂപ്പ്, സ്കാന്ഡിനേവിയൻ ഗ്ലോബൽ ടൂർസ് എന്നിവയാണ് പതിനാലാമതു ഗർഷോം അന്തർദേശീയ പുരസ്‌കാര ദാനചടങ്ങിന്റെ സഹപ്രായോജകർ


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x