Currency

ഗർഷോം പുരസ്കാരങ്ങൾക്കുള്ള നാമനിർദേശങ്ങൾ ജനുവരി 1 മുതൽ; പുരസ്‌കാരദാനം ആഗസ്ത് 24 നു നോർവേയിൽ

സ്വന്തം ലേഖകൻWednesday, December 26, 2018 7:43 am
Nomination-2019-N
XGCUAdvt-750x80

ബാംഗ്ലൂർ: 14- മത് ഗർഷോം അന്തർദേശീയ പുരസ്‌കാരങ്ങൾക്കുള്ള നാമനിർദ്ദേശങ്ങൾ 2019 ജനുവരി 1 മുതൽ മാർച്ച് 31 വരെ garshomonline.com ലൂടെ ഓൺലൈനായി സമർപ്പിക്കാം. 2019 ആഗസ്ത് 24 നു നോർവേയിലെ ഓസ്ലോയിൽ 14- മത് ഗർഷോം അന്തർദേശീയ പുരസ്‌കാരങ്ങൾ സമ്മാനിക്കും . നോർവീജിയൻ മലയാളി അസോസിയേഷൻ (നന്മ)യാണ് 2019 ലെ ഗർഷോം പുരസ്കാരദാനച്ചടങ്ങിനു ആതിഥ്യമരുളുന്നത്. 

സാമൂഹ്യ സേവനം, ബിസിനസ് രംഗങ്ങളിൽ മികവ് പുലർത്തുന്ന പ്രവാസി മലയാളികളെയും വിവിധ മേഖലകളിൽ പ്രതിഭ തെളിയിച്ച കുട്ടികൾക്കുമാണ് ഗർഷോം പുരസ്‌കാരങ്ങൾ സമ്മാനിക്കുന്നത്. സാമൂഹ്യ സാംസ്‌കാരിക രംഗത്തു സ്തുത്യർക്കമായ സേവനം നടത്തുന്ന മലയാളി സംഘടനകളെയും നാമനിർദ്ദേശം ചെയ്യാം. പ്രവാസി മലയാളികളുടെ മികവുറ്റ മാതൃക സംരംഭങ്ങളെയും ഗർഷോം പുരസ്കാരങ്ങൾക്കായി നാമനിർദ്ദേശം ചെയ്യാവുന്നതാണ്.

ഓൺലൈൻ നോമിനേഷൻ സംബന്ധിച്ച മാർഗനിർദ്ദേശങ്ങൾക്കും, നാമനിർദ്ദേശങ്ങൾ സമർപ്പിക്കുന്നതിനും ഇവിടെ ക്ലിക്ക് ചെയ്യുക.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x