Currency

കുവൈത്ത്- കണ്ണൂര്‍ വിമാന നിരക്ക് കുറച്ച് ഗോ എയര്‍

സ്വന്തം ലേഖകന്‍Saturday, September 14, 2019 12:42 pm
goair

കണ്ണൂര്‍: കുവൈത്തില്‍ നിന്ന് കണ്ണൂരിലേക്ക് കുറഞ്ഞ നിരക്ക് പ്രഖ്യാപിച്ച് ഗോ എയര്‍. കുവൈത്തില്‍ നിന്നും കണ്ണൂരിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസിന് 28 കുവൈത്ത് ദിനാറാണ് കുറഞ്ഞ നിരക്ക്. കണ്ണൂരില്‍ നിന്ന് കുവൈത്തിലേക്ക് 6300 രൂപയുമാണു ടിക്കറ്റ് നിരക്ക്. ഈ മാസം 19 മുതല്‍ സര്‍വ്വീസ് ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

കുവൈത്തില്‍ നിന്ന് രാവിലെ10.30 നു പുറപ്പെട്ട് വൈകീട്ട് 6 മണിക്ക് കണ്ണൂരില്‍ എത്തുകയും കണ്ണൂരില്‍ നിന്നും രാവിലെ 7 മണിക്ക് പുറപ്പെട്ട് കുവൈത്ത് പ്രാദേശിക സമയം 9.30 നു എത്തുകയും ചെയ്യുന്ന തരത്തിലാണു സര്‍വീസ് ക്രമീകരിച്ചിരിക്കുന്നത്. 30 കിലോ ലഗേജും 7 കിലോ ഹാന്‍ഡ് കാരിയും അനുവദിക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x