Currency

ഗോ എയറിന് ഐബിസി കോര്‍പറേഷന്‍ അംഗീകാരം

സ്വന്തം ലേഖകന്‍Saturday, September 7, 2019 1:17 pm
GOAIR111

ന്യൂഡല്‍ഹി: ആഭ്യന്തര സര്‍വീസ് രംഗത്ത് ഇന്ത്യയിലെ ഏറ്റവും വിശ്വസ്തതയുള്ള എയര്‍ലൈനുള്ള യുഎസിലെ ഇന്റര്‍നാഷണല്‍ ബ്രാന്‍ഡ് കണ്‍സല്‍റ്റിങ് (ഐബിസി) കോര്‍പറേഷന്‍ അംഗീകാരം ഗോ എയറിന്. മികച്ച സേവനം, ഉപഭോക്തൃ സംതൃപ്തി തുടങ്ങിയവ കണക്കിലെടുത്താണ് അംഗീകാരം. ഇന്ത്യയില്‍ ഗോ എയറിന് 24 കേന്ദ്രങ്ങളിലേക്കാണ് സര്‍വീസ്.

ന്യൂഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ ഗോ എയര്‍ വൈസ് പ്രസിഡന്റുമാരായ ഷബ്‌നം സെയ്ദ് (മാര്‍ക്കറ്റിങ് ആന്‍ഡ് ഇ-കൊമേഴ്‌സ്), ബാകുല്‍ ഗാല (പിആര്‍ ആന്‍ഡ് കോര്‍പറേറ്റ് കമ്യൂണിക്കേഷന്‍സ്) എന്നിവര്‍ പുരസ്‌കാരം ഏറ്റുവാങ്ങി. കൂടുതല്‍ വേഗത്തില്‍ ഏറ്റവും മികച്ച യാത്രാനുഭവം ഒരുക്കുകയാണ് ലക്ഷ്യമെന്ന് ഗോ എയര്‍ എംഡി ജേ വാഡിയ പറഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x