Currency

ഗോ എയര്‍ കണ്ണൂര്‍- കുവൈത്ത് സര്‍വീസ് 19ന് ആരംഭിക്കും

സ്വന്തം ലേഖകന്‍Thursday, September 12, 2019 1:04 pm
goair

കണ്ണൂര്‍: ഗോ എയര്‍ കണ്ണൂര്‍- കുവൈത്ത് സര്‍വീസ് 19ന് ആരംഭിക്കും. രാവിലെ 7ന് കണ്ണൂരില്‍ നിന്നു പുറപ്പെട്ട് 9.30ന് കുവൈത്തിലും 10.30ന് കുവൈത്തില്‍ നിന്ന് തിരിച്ച് വൈകിട്ട് 6ന് കണ്ണൂരില്‍ എത്തും വിധം പ്രതിദിന സര്‍വീസ് ആണ് നടത്തുകയെന്നു ഗോ എയര്‍ലൈന്‍സ് അധികൃതര്‍ അറിയിച്ചു.

ഒരു ദിശയിലേക്കു ചുരുങ്ങിയ നിരക്ക് 28 ദിനാറിന് കണ്ണൂര്‍- കുവൈത്ത് ടിക്കറ്റ് ലഭിക്കും. അനുവദനീയമായ ബാഗേജ് അലവന്‍സ് 30 കിലോ ആണ്. 7 കിലോ ഹാന്‍ഡ് ലഗേജും. ആകര്‍ഷണീയമാം വിധം ഹോളിഡേ പാക്കേജുകളും ഉണ്ടാക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x