Currency

പ്രവാസികള്‍ക്കുള്ള സാന്ത്വനം പദ്ധതിക്കായി പത്ത് കോടി അനുവദിച്ചു

സ്വന്തം ലേഖകന്‍Saturday, December 29, 2018 12:59 pm
passpo
Garshom-Norway-IC

തിരുവനന്തപുരം: പ്രവാസ ജീവിതം കഴിഞ്ഞ് നാട്ടില്‍ തിരികെയെത്തി ദുരിതമനുഭവിക്കുന്നവര്‍ക്ക് ആശ്വാസമാവുന്ന സര്‍ക്കാരിന്റെ ‘സാന്ത്വനം’ പദ്ധതിക്ക് ഈ സാമ്പത്തിക വര്‍ഷം 10 കോടി രൂപ അധികമായി അനുവദിച്ചു. ഇതുവഴി 3750 പേര്‍ക്ക് കൂടുതലായി ആനുകൂല്യം ലഭിക്കും. ഈ വര്‍ഷം ഇതിനകം തന്നെ 2452 പേര്‍ക്ക് 15 കോടി രൂപ വിതരണം ചെയ്തിട്ടുണ്ട്.

‘സാന്ത്വനം’ പദ്ധതി പ്രകാരം 2018 ജൂലൈ 20 വരെ സര്‍ക്കാര്‍ ഉത്തരവായ എല്ലാ അപേക്ഷകളും തീര്‍പ്പാക്കിയിട്ടുണ്ട്. പദ്ധതി സംബന്ധിച്ചും അപേക്ഷയെ സംബന്ധിച്ചുമുളള വിവരങ്ങള്‍ www.norkaroots.net വെബ്‌സൈറ്റില്‍ ലഭ്യമാണ്. കോള്‍ സെന്റര്‍ നമ്പരായ 0471-2770522 ലും ബന്ധപ്പെടാവുന്നതാണ്. ധനസഹായം ലഭിക്കാന്‍ ഇടനിലക്കാരുടെ ചൂഷണത്തിനു വിധേയരാകാതെ പൊതുജനങ്ങള്‍ ശ്രദ്ധിക്കണമെന്ന് നോര്‍ക്കാ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x