Currency

എച്ച്1ബി വിസ നയമാറ്റം പരിഗണനയിലില്ലെന്നു യുഎസ്

സ്വന്തം ലേഖകൻTuesday, January 9, 2018 8:44 pm
uscis

അമേരിക്കയില്‍ സ്ഥിരതാമസത്തിനുള്ള ഗ്രീന്‍ കാര്‍ഡിന് അപേക്ഷിച്ചവര്‍ക്ക് എച്ച്1 ബി വിസ കാലാവധി ദീര്‍ഘിപ്പിച്ചു നല്‍കില്ലെന്ന നിലപാട് കൈക്കൊണ്ടിട്ടില്ലെന്നു യുഎസ് സിറ്റിസൻഷിപ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് (യുഎസ്‌സിഐഎസ്) അറിയിച്ചു. തീരുമാനം യുഎസിലെ ഇന്ത്യൻ ടെക്കികൾക്ക് ആശ്വാസം പകരുന്നതാണ്.

എച്ച്–1ബി വീസയിൽ യുഎസിൽ കഴിയുന്നവരെ രാജ്യം വിടാൻ നിർബന്ധിക്കുന്ന തരത്തിലുള്ള യാതൊരു മാറ്റവും ട്രംപ് ഭരണകൂടം ആലോചിക്കുന്നില്ലെന്നാണു ഇപ്പോൾ അറിയിച്ചിരിക്കുന്നത്. അമേരിക്കയില്‍ വിവിധ ജോലികളിലുളള ഏഴര ലക്ഷത്തോളം ഇന്ത്യക്കാരെ പ്രതികൂലമായി ബാധിക്കുന്ന മാറ്റമായിരുന്നു കൊണ്ടുവരാൻ ആലോചിച്ചിരുന്നത്.

മൂന്നു വർഷത്തെ എച്ച്–1ബി വീസയിൽ ജോലി ചെയ്യുന്നവർക്കു കാലാവധിക്കുശേഷം മൂന്നു വർഷത്തേക്കു കൂടി വീസ ഒറ്റത്തവണയായി നീട്ടിക്കൊടുക്കാനുള്ള നിലവിലെ വ്യവസ്ഥ തുടരും. ഇക്കാലയളവിൽ സ്ഥിര താമസത്തിനുള്ള ഗ്രീൻ കാർഡിന് അപേക്ഷ നൽകിയാൽ, അത് അംഗീകരിക്കപ്പെടുന്നതുവരെ യുഎസിൽ തുടരനാകും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x