Currency

നഴ്‌സിംഗ് ബിരുദമുണ്ടോ; പ്രവാസികള്‍ക്ക് കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ വരുന്നു

സ്വന്തം ലേഖകന്‍Tuesday, July 10, 2018 11:38 am
nursing job
XGCUAdvt-750x80
new1

ദോഹ: ഖത്തറില്‍ ആരോഗ്യമേഖലയില്‍ പ്രവാസികള്‍ക്ക് കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ വരുന്നു. ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനില്‍ ബിരുദധാരികളായ നഴ്സുമാരെയും മിഡ്വൈഫുമാരെയും നിയമിക്കാനൊരുങ്ങുകയാണ് സര്‍ക്കാര്‍. നിലവില്‍ ഖത്തറില്‍ താമസിക്കുന്നവര്‍ക്കാണ് നിയമനത്തിന് അവസരം. ഹമദ് ബിന്‍ ഖലീഫ മെഡിക്കല്‍ സിറ്റിയില്‍ ജൂലൈ 19 ന് കൂടിക്കാഴ്ച നടക്കും.

നിയമാനുസൃതമായ ഖത്തര്‍ ഐ.ഡി, ഖത്തര്‍ കൗണ്‍സില്‍ ഫോര്‍ ഹെല്‍ത്ത്‌കെയര്‍ പ്രാക്ടീഷ്യനേഴ്‌സ് (ക്യു.സി.എച്ച്.പി) അനുവദിക്കുന്ന യോഗ്യതാപത്രം, പ്രോമെട്രിക് പരീക്ഷയിലെ വിജയം, നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് (എന്‍.ഒ.സി) എന്നിവ ഉള്ളവര്‍ക്ക് കൂടിക്കാഴ്ചയില്‍ പങ്കെടുക്കാം. ബി.എസ്‌സി നഴ്‌സിങ് ബിരുദമുള്ള രണ്ട് വര്‍ഷം തൊഴില്‍ പരിചയമുള്ളവര്‍ക്കാണ് അവസരം.

ഉദ്യോഗാര്‍ഥികള്‍ ഖത്തര്‍ ഐ.ഡിക്കൊപ്പം ബയോഡാറ്റ അടക്കമുള്ളവയും കൂടിക്കാഴ്ചക്ക് എത്തുമ്പോള്‍ കൈയില്‍ കരുതണം. മേല്‍പറഞ്ഞ മറ്റ് രേഖകളും സര്‍ട്ടിഫിക്കറ്റുകളും കൊണ്ടുവരണം. ജൂലൈ 19ന് മൂന്ന് ഘട്ടങ്ങളിലായാണ് കൂടിക്കാഴ്ച നടത്തുക. രാവിലെ എട്ട് മുതല്‍ രാവിലെ ഒമ്പതുവരെ, പത്ത് മുതല്‍ 11 വരെ, 12 മുതല്‍ ഒരു മണിവരെ എന്നിങ്ങനെയാണ് സമയം. ഉദ്യോഗാര്‍ഥിക്ക് ഇവയില്‍ ഏതെങ്കിലും ഒന്നില്‍ പങ്കെടുത്താല്‍ മതി. മുന്‍കൂട്ടിയുള്ള രജിസ്‌ട്രേഷന്‍ വേണ്ട. ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍, ഒഴിവുകള്‍, ചെയ്യേണ്ട ജോലികള്‍ എന്നിവ സംബന്ധിച്ചുള്ള വിശദവിവരങ്ങള്‍ ഈ സെഷനുകളില്‍ ഉദ്യോഗാര്‍ഥികള്‍ക്ക് ബന്ധപ്പെട്ടവര്‍ വിവരിക്കും.

നിലവില്‍ ഹമദില്‍ 9000 നഴ്‌സുമാരും മിഡ്‌വൈഫുമാരും ആണ് വിവിധ വിഭാഗങ്ങളില്‍ ജോലി ചെയ്യുന്നത്. പുതുതായി തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് നിലവില്‍ ഉള്ളവരെ സഹായിക്കുക എന്ന ജോലി ആയിരിക്കും ആദ്യം ചെയ്യേണ്ടി വരിക.


Jacobz Intl LCC

പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x