ഓസ്‌ട്രേലിയ: ലോകത്തിലെ ഏറ്റവും മികച്ച ഹെല്‍ത്ത് കെയര്‍ സിസ്റ്റങ്ങളില്‍ രണ്ടാം സ്ഥാനമാണ് ഓസ്ട്രേലിയയിലെ ഹെല്‍ത്ത് കെയര്‍ സിസ്റ്റത്തിനുള്ളതെന്ന് ഏറ്റവും പുതിയ പഠനം വ്യക്തമാക്കുന്നു. ഇക്കാര്യത്തില്‍ ഒന്നാം സ്ഥാനത്തുള്ളത് യുകെയിലെ എന്‍എച്ച്എസാണ്. വികസിത ലോകത്തെ 11 വ്യത്യസ്ത നാഷണല്‍ ഹെല്‍ത്ത് കെയര്‍ മോഡലുകളില്‍ അമേരിക്കയിലെ ഹെല്‍ത്ത് കെയര്‍ പിന്നിലാണ്.
അമേരിക്കയിലെ ന്യൂയോര്‍ക്ക് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കോമണ്‍വെല്‍ത്ത് ഫണ്ടിലെ ഗവേഷകരാണ് ഇത് സംബന്ധിച്ച ഏറ്റവും പുതിയ പഠനം നടത്തിയിരിക്കുന്നത്. പുതിയ പഠനമനുസരിച്ച് ഓസ്ട്രേലിയയിലെ മിക്സഡ് പബ്ലിക്ക്-പ്രൈവറ്റ് സിസ്റ്റത്തിന് രണ്ടാം റാങ്കാണ് നല്‍കിയിരിക്കുന്നത്. ഇക്കാര്യത്തില്‍ മൂന്നാം സ്ഥാനത്തുള്ളത് നെതര്‍ലാന്‍ഡ്സാണ്. നോര്‍വേയും ന്യൂസിലാന്‍ഡും നാലാം സ്ഥാനത്താണുള്ളത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.