Currency

സൗദിയില്‍ കനത്തമഴ തുടരുന്നു: 36 മരണം; ജാഗ്രത നിര്‍ദേശം Close

സ്വന്തം ലേഖകന്‍Saturday, March 16, 2019 12:48 pm
heavy-rain

റിയാദ്: സൗദിയിലെ തുറൈഫില്‍ കനത്ത മഴ തുടരുന്നു. ശീതകാലാവസ്ഥ തുടരുന്നതിനിടെ കഴിഞ്ഞ രണ്ട് ദിവസമായി അന്തരീക്ഷതാപം ഉയര്‍ന്നിരുന്നു. വ്യാഴാഴ്ച രാത്രി മുതല്‍ അപ്രതീക്ഷിതമായി കാലാവസ്ഥയില്‍ മാറ്റം തുടങ്ങുകയും ഇടവിട്ട് മഴ പെയ്യുകയും ചെയ്തു. മഴ വെള്ളിയാഴ്ച വൈകുന്നേരമായതോടെ ശക്തിപ്രാപിച്ചു. വൈകുന്നേരം ഒരു മണിക്കൂര്‍ നീണ്ടുനിന്ന കനത്ത മഴയില്‍ റോഡുകള്‍ നിറഞ്ഞുകവിഞ്ഞു. അണ്ടര്‍പാസേജുകളില്‍ വെള്ളം നിറഞ്ഞതോടെ റോഡ് ഗതാഗതവും താറുമാറായി.

മഴയും ശീതകാറ്റും തുടരാന്‍ സാധ്യതയുളളതിനാല്‍ ജാഗ്രതപാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ അതോറിറ്റി അറിയിച്ചു.സൗദിയിലെ മുഴുവന്‍ പ്രവിശ്യകളിലും ഈ വര്‍ഷം കനത്തമഴയാണ് ലഭിച്ചത്. ഈ സീസണില്‍ രണ്ട് തവണ കാലവര്‍ഷമെത്തി. കനത്ത മഴയില്‍ വിവിധ പ്രവിശ്യകളിലുണ്ടായ അപകടങ്ങളില്‍ 36 പേര്‍ മരിച്ചു. വന്‍ നാശനഷ്ടങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x