Currency

ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ 1000 നഴ്സുമാരെ നിയമിക്കുന്നു

സ്വന്തം ലേഖകന്‍Wednesday, May 15, 2019 7:59 pm
nurse0
GCU Matter

ദോഹ: ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍(എച്ച്എംസി) 1,000 നഴ്സുമാരെ നിയമിക്കുന്നു. ഈ വര്‍ഷം തന്നെ നിയമന നടപടി പൂര്‍ത്തിയാക്കി പുതിയ നഴ്സുമാര്‍ ജോലിയില്‍ പ്രവേശിക്കും. മലയാളി നഴ്സുമാര്‍ക്ക് ഖത്തറില്‍ കൂടുതല്‍ തൊഴിലവസരം ലഭിക്കാന്‍ പുതിയ റിക്രൂട്മെന്റ് സഹായകമാകും. മികച്ച നഴ്സിങ് കോളേജുകളില്‍ നിന്ന് അടുത്തിടെ പാസായവര്‍ക്കാണ് മുന്‍ഗണന.

നഴ്സ്, മിഡ്വെഫ് സേവനം കൂടുതല്‍ ശക്തമാക്കാനും നിലവിലുള്ള സ്വദേശി നഴ്സുമാരെ ഉയര്‍ന്ന തസ്തികകളിലേക്ക് ഉയര്‍ത്തുമ്പോള്‍ വരുന്ന ഒഴിവുകള്‍ നികത്താനുമായാണ് പുതിയ നിയമനം. നഴ്സിങ്ങില്‍ ബിരുദമുള്ളവര്‍ക്കു മാത്രമാണ്(ബിഎസ്സി നഴ്സിങ്) നിയമനം. എച്ച്എംസിയില്‍ ഇപ്പോള്‍ 11,000 നഴ്സുമാരുണ്ട്. പുതിയ നിയമനം കൂടി കഴിയുന്നതോടെ ഇത് 12,000 ആയി ഉയരും. ഹമദ് ആശുപത്രിക്കുപുറമേ ദീര്‍ഘകാലരോഗികള്‍ക്ക് വീടുകളിലും എച്ച്എംസി നഴ്സിങ് സേവനം ലഭ്യമാക്കുന്നുണ്ടെന്ന് ഡോ. റൈലി പറഞ്ഞു.

2003ലാണ് എച്ച്എംസിക്കു കീഴില്‍ ഗൃഹപരിചരണ വിഭാഗം തുടങ്ങിയത്. രാജ്യാന്തര അക്രെഡിറ്റേഷനോടെയാണ് ഗൃഹ ആരോഗ്യസംരക്ഷണ സേവന വിഭാഗത്തിന്റെ പ്രവര്‍ത്തനം. വിവിധ പ്രായക്കാരായ 2,100 രോഗികളാണ് ഗൃഹ ആരോഗ്യസംരക്ഷണ സേവന വിഭാഗത്തിലുള്ളത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x