Currency

തെരുവു കച്ചവട കേന്ദ്രങ്ങളില്‍ നിന്ന് പിടികൂടിയ നിയമലംഘകരായ വിദേശികളെ നാടുകടത്തും Close

സ്വന്തം ലേഖകന്‍Thursday, August 2, 2018 6:12 pm
road-side-1

 

കുവൈത്ത് സിറ്റി: വിവിധ തെരുവു കച്ചവട കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ച് കുവൈത്ത് പൊലീസ് നടത്തിയ റെയ്ഡില്‍ പിടിയിലായ വിദേശികളെ നാടുകടത്തുമെന്നു ആഭ്യന്തരമന്ത്രാലയം. തിങ്കളാഴ്ച ഹസാവിയില്‍ നടന്ന സുരക്ഷാ പരിശോധനയില്‍ കസ്റ്റഡിയിലെടുത്ത 497 പേരെയാണ് നാടുകടത്തല്‍ കേന്ദ്രത്തിലേക്ക് മാറ്റിയത്. നിയമലംഘകരെ പിടികൂടുന്നതിനായാണ് പരിശോധനാ കാമ്പയിന്‍ നടത്തുന്നതെന്നും പൊതുജനങ്ങള്‍ സുരക്ഷാ ഉദ്യോഗസ്ഥരുമായി സഹകരിക്കണമെന്നും ആഭ്യന്തര മന്ത്രാലയം അഭ്യര്‍ത്ഥിച്ചു.

ജലീബ് അല്‍ ശുയൂഖ്, ഹസാവി എന്നിവിടങ്ങളില്‍ തിങ്കളാഴ്ച നടന്ന കാമ്പയിനില്‍ 927 പേരുടെ രേഖകള്‍ പരിശോധിച്ചതായി സുരക്ഷ വിഭാഗം അറിയിച്ചു. ഇതില്‍ 497പേരെയാണ് നാടുകടത്തല്‍ കേന്ദ്രത്തിലേക്ക് മാറ്റിയത്. നാടുകടത്തല്‍ കേന്ദ്രത്തിലേക്ക് മാറ്റിയവരില്‍ എട്ടു പേര്‍ സിവില്‍ ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ് 59 തെരുവ് കച്ചവടക്കാരും താമസ രേഖകളില്ലാത്ത 172 പേരും മയക്കുമരുന്ന് കേസ് പ്രതികളായ മൂന്നു പേരും സ്പോണ്‍സര്‍മാരില്‍നിന്ന് ഒളിച്ചോടിയ 60 പേരും 297 ഗതാഗത നിയമലംഘനകരും ഇക്കൂട്ടത്തിലുണ്ട്.

ഹസാവിയിലെ തെരുവ് കച്ചവടം നടത്തുന്ന സ്ഥലത്ത് പരിശോധനക്കെത്തിയ ഫര്‍വാനിയ മുനിസിപ്പല്‍ സംഘത്തിനെതിരെ കച്ചവടക്കാര്‍ അക്രമാസക്തമായതിനെ തുടര്‍ന്നാണ് കൂട്ടപ്പരിശോധന അരങ്ങേറിയത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x