Currency

രാജ്യത്തെ ഇന്ധന നിരക്കില്‍ സ്വദേശി-വിദേശി വിവേചനം നടപ്പാക്കാനാവില്ലെന്ന് കുവൈത്ത്

സ്വന്തം ലേഖകന്‍Thursday, July 18, 2019 2:34 pm
oil

കുവൈത്ത് സിറ്റി: രാജ്യത്തെ ഇന്ധന നിരക്കില്‍ സ്വദേശി വിദേശി- വിവേചനം നടപ്പാക്കാനാകില്ലെന്നു കുവൈത്ത് മന്ത്രിസഭ. വിദേശികള്‍ക്കും സ്വദേശികള്‍ക്കും രണ്ടുരീതിയില്‍ പെട്രോള്‍ വില ഏര്‍പ്പെടുത്തുന്നത് ഭരണഘടനാവിരുദ്ധമാണെന്ന് വിലയിരുത്തിയാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്.

ഇന്ധന സബ്സിഡി നിയന്ത്രണം വിദേശികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തണമെന്നും വിലവര്‍ധനയുടെ ആഘാതത്തില്‍ നിന്ന് സ്വദേശികളെ ഒഴിവാക്കണമെന്നും വിവിധ തലങ്ങളില്‍നിന്ന് ആവശ്യം ഉയര്‍ന്ന സാഹചര്യത്തിലാണ് എണ്ണവിലയില്‍ വിവേചനം കാണിക്കാനാവില്ലെന്ന് സര്‍ക്കാര്‍ നിലപാട് എടുത്തത്. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 29ന്റെ ലംഘനവും അന്താരാഷ്ട്ര മര്യാദകളുടെയും ലംഘനമെന്നാണ് സര്‍ക്കാര്‍ പക്ഷം.

സാമ്പത്തിക പരിഷ്‌കരണ നടപടികളുടെ ഭാഗമായി 2016 സെപ്റ്റംബര്‍ ഒന്ന് മുതലാണ് രാജ്യത്ത് പെട്രോള്‍ നിരക്കില്‍ 40 മുതല്‍ 83 ശതമാനം വരെ വര്‍ധന നടപ്പാക്കിയത്. ഓരോ മൂന്നു മാസം കൂടുമ്പോഴും അന്താരാഷ്ട്ര വിപണിയിലെ ക്രൂഡോയില്‍ വിലക്ക് ആനുപാതികമായി ആഭ്യന്തര വിപണി വിലയും ക്രമീകരിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിക്കുകയും ഇതിനായി പ്രത്യേക സബ്ഡിസി പുനരവലോകന സമിതിയെ നിയോഗിക്കുകയുമുണ്ടായി. എന്നാല്‍ നിരക്ക് വര്‍ധന വന്‍ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ച സാഹചര്യത്തില്‍ പിന്നീട് വില വര്‍ധിപ്പിച്ചിട്ടില്ല.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x