Currency

തളര്‍ന്നു വീണയാള്‍ക്ക് സി.പി.ആര്‍ നല്‍കി നായ; വീഡിയോ വൈറല്‍

സ്വന്തം ലേഖകന്‍Tuesday, June 26, 2018 6:07 pm
Playdog-1
XGCUAdvt-750x80
new1

പോഞ്ചോ എന്ന മിടുക്കന്‍ നായയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ താരം. തളര്‍ന്നു വീണ പോലീസുകാരന്റെ ജീവന്‍ രക്ഷിക്കാനായി പോഞ്ചോ സി.പി.ആര്‍ നല്‍കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. മാഡ്രിഡ് മുന്‍സിപ്പല്‍ പെലീസിലെ നായയാണ് പോഞ്ചോ.

ഉദ്യോഗസ്ഥന്‍ തളര്‍ന്നു വീണപ്പോഴേക്കും എവിടെ നിന്നോ ഓടി വരുന്ന പോഞ്ചോ വീണയാളുടെ നെഞ്ചത്ത് മുന്‍കാലുകള്‍ അമര്‍ത്തി സി.പി.ആര്‍ നല്‍കുന്നു. മുകളിലേക്കും താഴേക്കും ചാടി വീണ്ടും ഇതാവര്‍ത്തിക്കുകയും ചെയ്യുന്നുണ്ട്. പിന്നീട് വീണയാളുടെ മുഖത്തോട് മുഖമടുപ്പിച്ച് ശ്വാസോച്ഛ്വാസം ശ്രദ്ധിക്കുന്ന പോഞ്ചോ മനുഷ്യരെപ്പോലും അതിശയിപ്പിക്കുന്ന പ്രകടനമാണവിടെ കാഴ്ച വച്ചത്.

മാഡ്രിഡ്‌ലെ പോലീസുകാരാണ് ഈ അപൂര്‍വ ദൃശ്യം ക്യാമറയില്‍ പകര്‍ത്തി പുറത്ത് വിട്ടിരിക്കുന്നത്. തന്റെ ബോസ് നാടകീയമായി കുഴഞ്ഞ് വീണ് യാതൊരു ചലനവുമില്ലാതെ കിടന്നപ്പോള്‍ ഈ നായ അയാളെ എഴുന്നേല്‍പ്പിക്കാനായി നടത്തിയ ഈ ശ്രമത്തെയും നായയുടെ ബുദ്ധി സാമര്‍ത്ഥ്യത്തെയും പുകഴ്ത്തി നിരവധിപേരാണ് രംഗത്തെത്തിയിരിക്കുന്നത്. യഥാര്‍ത്ഥത്തില്‍ ഉദ്യോഗസ്ഥന്‍ കുഴഞ്ഞു വീണതല്ല നായയ്ക്ക് ട്രെയിനിംങ് നല്‍കുന്ന ഭാഗമായാണ് ഇത്തരമൊരു മോക്ക് പ്രകടനം ഉദ്യോഗസ്ഥര്‍ നടത്തിയത്.

മൂന്ന് ദിവസങ്ങള്‍ കൊണ്ട് ഈ വീഡിയോ ലോകമാകമാനമുള്ള 1.7 മില്യണ്‍ പേരാണ് കണ്ടത്. നിരവധി പേര്‍ ഈ നായയുടെ വിശേഷബുദ്ധിയെ പ്രശംസിച്ച് കമന്റുകളുമിട്ടിട്ടുണ്ട്.


Jacobz Intl LCC

പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x