Currency

ഇന്ത്യയുടെ ഇ-വിസ സൗകര്യം ഇനി ഖത്തറിനും പ്രയോജനപ്പെടുത്താം

സ്വന്തം ലേഖകന്‍Friday, August 24, 2018 1:23 pm
e-visa
XGCUAdvt-750x80

ന്യൂഡല്‍ഹി: ഇ-വിസ സൗകര്യം അനുവദിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ഖത്തറിനെയും ഉള്‍പ്പെടുത്തി. 167 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് നിലവില്‍ ഈ സൗകര്യം ഇന്ത്യ നല്‍കുന്നത്. ഖത്തരി പൗരന്മാര്‍ക്ക് ഇന്ത്യയിലേക്കുള്ള യാത്ര എളുപ്പമാക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം.

ഓണ്‍ലൈന്‍ വഴിയുള്ള അപേക്ഷ മുഖേനയാണ് ഇ-വിസ ലഭ്യമാകുക. വിസക്ക് അപേക്ഷിക്കുന്ന ആള്‍ നേരിട്ട് ഇന്ത്യന്‍ എംബസിയിലോ ഇന്ത്യന്‍ എംബസി നിര്‍ദേശിക്കുന്ന ഇടങ്ങളിലോ പോകേണ്ടതില്ല. ഇലക്ട്രോണിക് ട്രാവല്‍ ഓതറൈസേഷന്‍ (ഇ.ടി.എ) എന്ന പേരിലറിയപ്പെടുന്ന പ്രത്യേക വിസാ അംഗീകാരം ഇ മെയില്‍ വഴി അപേക്ഷകനെ അറിയിക്കും. യാത്രയുടെ സമയത്ത് ഇ.ടി.എയുടെ ഒരു കോപ്പി യാത്രക്കാരന്‍ കൈവശം വെക്കണം. അപേക്ഷകന് വിസ സ്റ്റാറ്റസ് https://indianvisaonline.gov.in എന്ന വെബ് സൈറ്റിലൂടെ ട്രാക്ക് ചെയ്യാന്‍ സാധിക്കും.

ഇ.ടി.എ മാനദണ്ഡമാക്കി ഖത്തറില്‍ നിന്ന് എത്തുന്ന യാത്രക്കാരന്‍ ഇന്ത്യയിലെ ഏത് വിമാനത്താവളത്തിലാണോ ഇറങ്ങുന്നത് അവിടെയുള്ള ഇമിഗ്രേഷന്‍ ഓഫീസില്‍ നിന്നും പാസ്പോര്‍ട്ടില്‍ വിസമുദ്ര പതിപ്പിക്കും. ഇന്ത്യയിലെത്തുന്ന മുറക്ക് യാത്രക്കാരന്റെ ബയോമെട്രിക് വിവരങ്ങള്‍ നിര്‍ബന്ധമായും നല്‍കിയിരിക്കണം. എന്നാല്‍ ഈ സൗകര്യം ഉപയോഗിച്ച് ഇ.ടി.എ ഇല്ലാതെ ഇന്ത്യയില്‍ എത്താന്‍ സാധിക്കുകയില്ല.


Jacobz Intl LCC

പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x