Currency

ലണ്ടൺ കോർപ്പറേഷനിൽ ആദ്യമായി ഇന്ത്യൻ വംശജയായ കൗൺസിലർ Close

സ്വന്തം ലേഖകൻSunday, May 21, 2017 5:11 pm
11900055_10207715398709720_969674438138691704_n

ലണ്ടൺ:  ലണ്ടൻ കോർപ്പറേഷൻ കൗൺസിലറായി ഇന്ത്യൻ വംശജ തെരഞ്ഞെടുക്കപ്പെട്ടു. 43കാരിയായ റെഹാന അമീർ ആണു ലണ്ടൻ കോർപ്പറേഷനിലെ ആദ്യ ഇന്ത്യൻ വംശജയായ കൗൺസിലർ ആയിരിക്കുന്നത്. വിൻട്രി വാർഡിൽ നിന്നും സ്വതന്ത്രയായാണു റെഹാന മത്സരിച്ചത്. 

ഗതാഗത സുരക്ഷ, വായു മലിനീകരണം എന്നിവയ്ക്കു കുറയ്ക്കുന്നതിനായിരിക്കും തന്റെ പ്രഥമ പരിഗണനയെന്നു കൗൺസിലറായി തെരഞ്ഞെടുക്കപ്പെട്ട ശേഷം റെഹാന പ്രതികരിച്ചു. നഗരത്തിലെ വ്യവസായങ്ങളെ ആഗോളതലത്തിൽ എത്തിക്കാനുള്ള നടപടികൾ കൈക്കൊള്ളുമെന്നും അവർ വ്യക്തമാക്കി. 

യുകെയിൽ ഒരു ഐടി കമ്പനിയുടെ ഉടമയായ റെഹാന അമീർ ചെന്നൈയിലാണു ജനിച്ചത്. 


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x