Currency

റഷ്യൻ ഫാർ ഈസ്റ്റ് പ്രദേശങ്ങൾ സന്ദർശിക്കാൻ ഇന്ത്യക്കാർക്ക് ഇനി വിസ ആവശ്യമില്ല Close

സ്വന്തം ലേഖകൻThursday, April 20, 2017 7:12 pm

റഷ്യയുടെ ഫാർ ഈസ്റ്റ് പ്രദേശങ്ങൾ ഇനിമുതൽ ഇന്ത്യക്കാർക്ക് വിസ ഇല്ലാതെ സന്ദർശിക്കാം. റഷ്യൻ പ്രധാനമന്ത്രി ദമെത്രി മെദ്വീദീവ് കഴിഞ്ഞ ദിവസം ഇതുസംബന്ധിച്ച ഉത്തരവിറക്കി

റഷ്യയുടെ ഫാർ ഈസ്റ്റ് പ്രദേശങ്ങൾ ഇനിമുതൽ ഇന്ത്യക്കാർക്ക് വിസ ഇല്ലാതെ സന്ദർശിക്കാം. റഷ്യൻ പ്രധാനമന്ത്രി ദമെത്രി മെദ്വീദീവ് കഴിഞ്ഞ ദിവസം ഇതുസംബന്ധിച്ച ഉത്തരവിറക്കി. സ്വദേശികൾക്ക് സീപോർട്ടിൽ നിന്ന് തന്നെ ഓൺ അറൈവൽ വിസ ലഭിക്കുന്ന സംവിധാനമാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

ഇന്ത്യയടക്കം പതിനെട്ട് രാജ്യങ്ങളിൽ നിന്നുള്ള പൗരൻമാർക്കും ഈ സംവിധാനത്തിലൂടെ ഇനി മുതൽ റഷ്യയുടെ ഈ പ്രദേശങ്ങൾ സന്ദർശിക്കാൻ സാാധിക്കും. ഖത്തർ, കുവൈറ്റ്, ബഹ്രൈൻ, യുഎഇ, ഒമാൻ, സൗദി അറേബ്യ എന്നീ അറബി രാജ്യങ്ങളിൽ നിന്നുള്ളവർക്കും ഈ സൗകര്യം ലഭ്യമാണ്.

ഈ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഇതിനായി തയ്യാറാക്കിയിട്ടുള്ള വെബ്സൈറ്റിൽ അവരുടെ വിവരങ്ങൾ രേഖപ്പെടുത്തുന്നത് വഴി ഫാർ ഈസ്റ്റ് പ്രദേശങ്ങളീലേക്ക് പ്രവേശിക്കാനാകും. മേഖലയിൽ നിക്ഷേപവും വിനോദസഞ്ചാരവും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x