Currency

ഡാളസില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് വിസ ക്യാമ്പ് സെപ്റ്റംബര്‍ 15ന്

സ്വന്തം ലേഖകന്‍Friday, September 14, 2018 11:53 am
visa camp
XGCUAdvt-750x80
new1

ഡാളസ്: ഹൂസ്റ്റണ്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് സെപ്റ്റംബര്‍ 15ന് ഡാളസില്‍ വിസ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഇര്‍വിങ് 900 നോര്‍ത്ത് ബല്‍റ്റ്‌റ് ലൈനിലുള്ള ചിന്മയ ചിത്രകൂട്ടിലാണ് വിസ ക്യാമ്പ് ക്രമീകരിച്ചിരിക്കുന്നത്. ചിന്മയാ മിഷന്‍, ഇന്ത്യന്‍ അസ്സോസിയേഷന്‍ ഓഫ് നോര്‍ത്ത് ടെക്സ്സ് എന്നീ സംഘടനകളുടെ സഹകരണത്തോടെയാണ് ക്യാമ്പ് ക്രമീകരിച്ചിരിക്കുന്നത്.

2018 സെപ്റ്റംബര്‍ 15 ശനിയാഴ്ച രാവിലെ പത്തു മുതല്‍ വൈകിട്ട് 5 വരെ ഹൂസ്റ്റണ്‍ കോണ്‍സുലേറ്റില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ ഇന്ത്യന്‍ പാസ്സ്‌പോര്‍ട്ട്, ഓ.സിഐ.കാര്‍ഡ്, പേരു പുതുക്കല്‍ തുടങ്ങിയവര്‍ക്കുള്ള പൂരിപ്പിച്ച അപേക്ഷകള്‍ പരിശേധിച്ചു നല്‍കും. ഈ അപേക്ഷകള്‍ സി.കെ.ജി.എസ്.(ഹൂസ്റ്റണ്‍) ഓഫീസിലേക്കു അയച്ചു കൊടുത്താല്‍ കാലതാമസം ഒഴിവാക്കാമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

പൗരന്മാരുടെ സംശയങ്ങള്‍ക്കുള്ള മറുപടിയും ഉദ്യോഗസ്ഥര്‍ നല്‍കും. മുന്‍ കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കാണ് ആദ്യ പരിഗണന ലഭിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് ഹൂസ്റ്റണ്‍ കോണ്‍സുലേറ്റുമായോ 972 790 1498, 972 234 4268 എന്നീ നമ്പരിലോ ബന്ധപ്പെടുക.


Jacobz Intl LCC

പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x