Currency

ഇന്ത്യന്‍ പ്രവാസികള്‍ക്ക് സൗജന്യ നിയമ സഹായം; ദോഹയില്‍ നിയമ ക്ലിനിക്

സ്വന്തം ലേഖകന്‍Wednesday, October 9, 2019 1:53 pm
court

ദോഹ: ഖത്തറിലെ ഇന്ത്യന്‍ പ്രവാസികള്‍ക്ക് സൗജന്യ നിയമസഹായം നല്‍കല്‍ ലക്ഷ്യമിട്ടുള്ള നിയമ ക്ലിനിക്ക് ദോഹയില്‍ പ്രവര്‍ത്തനം തുടങ്ങി. ഇന്ത്യന്‍ എംബസിക്ക് കീഴിലുള്ള ഐസിബിഎഫിന്റെ മേല്‍നോട്ടത്തില്‍ തുമാമയിലെ ഇന്റഗ്രേറ്റഡ് ഇന്ത്യന്‍ കമ്മ്യൂണിറ്റി സെന്ററിലാണ് ക്ലിനിക്ക് പ്രവര്‍ത്തിക്കുക.

ഐസിബിഎഫ് ഓഫീസില്‍ നടന്ന ചടങ്ങില്‍ ഇന്ത്യന്‍ അംബാസിഡര്‍ പി. കുമരന്‍ ക്ലിനിക് ഉദ്ഘാടനം ചെയ്തു. പ്രശസ്ത ലീഗല്‍ കണ്‍സള്‍ട്ടന്‍സിയായ കോച്ചേരി ആന്റ് പാര്‍ട്‌ണേഴ്‌സ് ലീഗല്‍ കണ്‍സള്‍ട്ടന്റാണ് ക്ലിനിക്കില്‍ സേവനങ്ങള്‍ ലഭ്യമാക്കുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x