Currency

മലയാളിയെ വീണ്ടും ഭാഗ്യദേവത കടാക്ഷിച്ചു, 18 കോടി 75 ലക്ഷം രൂപയുടെ സമ്മാനം Close

സ്വന്തം ലേഖകന്‍Saturday, August 4, 2018 12:50 pm
raffle

അബുദാബി: അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ മലയാളിയെ വീണ്ടും ഭാഗ്യദേവത കടാക്ഷിച്ചു. ഒന്നാം സമ്മാനമായ പത്ത് മില്യണ്‍ ദിര്‍ഹം (18 കോടി 75 ലക്ഷം രൂപ) മലയാളിയായ കുണ്ടറ സ്വദേശി വാഴപ്പള്ളി യോഹന്നാന് ലഭിച്ചു. ഓണ്‍ലൈനിലൂടെ യോഹന്നാന്‍ വാങ്ങിയ 041614 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം.

സമ്മാനത്തിന് അര്‍ഹനായ യോഹന്നാന്‍ സൈമണ്‍ കിസൈസില്‍ സാസ്‌കോ ഫര്‍ണിച്ചര്‍ ഡയറക്ടറായിട്ടാണ് ജോലി ചെയുന്നത്. ഭാഗ്യം തന്നെ തേടിയെത്തിയ വിവരം അധികൃതര്‍ ഫോണിലൂടെ അറിയിച്ചെങ്കിലും സൈമണന് ആദ്യം വിശ്വാസമായില്ല. പിന്നീട് അവര്‍ സൈമണിനോട് കാര്യങ്ങള്‍ വിശദീകരിച്ചതോടെയാണ് സംഭവം സത്യമാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞത്.

ദുബായിലാണ് ഇരട്ടകളായ മക്കള്‍ അബിയും എബിയും ജോലി ചെയുന്നത്. ഇളയ മകന്‍ ആല്‍ബി ചങ്ങനാശ്ശേരി ഗുഡ് ഷെപ്പേഡ് സ്‌കൂളിലാണ് പഠിക്കുന്നത്. ഭാര്യ: പരേതയായ സുമി. ഇത്തവണ അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലെ ഒമ്പത് സമ്മാനങ്ങളാണ് ഇന്ത്യക്കാരായ പ്രവാസികള്‍ സ്വന്തമാക്കിയിരിക്കുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x