Currency

സാങ്കേതികതകരാര്‍ പരിഹരിച്ചു; ബുര്‍ജ് ഖലീഫ ത്രിവര്‍ണമണിഞ്ഞു

സ്വന്തം ലേഖകന്‍Saturday, August 17, 2019 2:07 pm
burj-khalifa

ദുബായ്: ഇന്ത്യന്‍ സ്വാതന്ത്ര്യദിനത്തിന് ആദരമര്‍പ്പിച്ച് ലോകത്തെ ഏറ്റവും ഉയരം കൂടിയ മനുഷ്യനിര്‍മിത കെട്ടിടമായ ദുബായിലെ ബുര്‍ജ് ഖലീഫയില്‍ ത്രിവര്‍ണ ഇന്ത്യന്‍ പതാക തെളിഞ്ഞു. സ്വാതന്ത്ര്യദിന രാവില്‍ ബുര്‍ജ് ഖലീഫ ത്രിവര്‍ണമണിയുമെന്നായിരുന്നു നേരത്തെ ഇന്ത്യന്‍ സ്ഥാനപതി നവ് ദീപ് സിങ് സൂരി അറിയിച്ചിരുന്നതെങ്കിലും സാങ്കേതിക പ്രശ്‌നത്താല്‍ സാധിച്ചിരുന്നില്ല.

ഈ മാസം 14ന് പാക്കിസ്ഥാന്‍ സ്വാതന്ത്ര്യദിനത്തിലും ബുര്‍ജ് ഖലീഫയില്‍ പാക് പതാക തെളിഞ്ഞിരുന്നില്ല. ഇന്നലെ രാത്രി 8.42ന് പാക്കിസ്ഥാന്റെ ദേശീയ പതാകയും തൊട്ടുപിന്നാലെ 8.44ന് ഇന്ത്യന്‍ ദേശീയ പതാകയും തെളിഞ്ഞു. ഇന്ത്യക്കാരും പാക്കിസ്ഥാനികളുമായി നൂറുകണക്കിന് പേരാണ് തൊട്ടടുത്ത് നിന്ന് കാഴ്ച ആസ്വദിച്ചത്.

ഓരോ രാജ്യങ്ങളുമായി ബന്ധപ്പെട്ട പ്രധാന ദിവസങ്ങളില്‍ ആ രാജ്യത്തോടുള്ള ആദരസൂചകമായി ബുര്‍ജ് ഖലീഫയില്‍ അവരുടെ പതാകയുടെ നിറം കാണിച്ച് ലേസര്‍ ഷോകള്‍ നടത്താറുണ്ട്. സാങ്കേതികതകരാറു മൂലം ഇത്തവണ ബുര്‍ജ് ഖലീഫയില്‍ ഇന്ത്യന്‍ ത്രിവര്‍ണപതാക കാണിക്കാന്‍ കഴിയില്ലെന്ന് യുഎഇയിലെ ഇന്ത്യന്‍ അംബാസഡര്‍ നവദീപ് സൂരി ട്വിറ്ററില്‍ കുറിച്ചിരുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x