Currency

ഇന്ത്യന്‍ വംശജന്‍ യുഎസില്‍ മകന്റെ വെടിയേറ്റ് മരിച്ചു

സ്വന്തം ലേഖകന്‍Tuesday, August 6, 2019 3:22 pm
shot
Garshom-Norway-IC

ഫിലഡല്‍ഫിയ: യുഎസില്‍ നോര്‍ത്ത് ഈസ്റ്റ് ഫിലഡല്‍ഫിയയിലെ ബെസെല്‍റ്റണ്‍ സെക്ഷനില്‍ താമസിക്കുന്ന ഇന്ത്യന്‍ വംശജന്‍ മഹേന്ദ്ര ബി പഞ്ചറൊളിയ (60) മകന്റെ വെടിയേറ്റു മരിച്ചു. വീട്ടില്‍ വെച്ചായിരുന്നു സംഭവം. പ്രതി സോഹന്‍ പഞ്ചറൊളിയ ആദ്യം അലക്ഷ്യമായി വെടി ഉതിര്‍ക്കുകയായിരുന്നു. തുടര്‍ന്നു സ്വീകരണ മുറിയില്‍ ടിവി കണ്ടു കൊണ്ടിരിക്കുകയായിരുന്ന പിതാവിന്റെയും മാതാവിന്റെയും അടുത്തെത്തുകയും പിതാവിനു നേരെ വെടി ഉതിര്‍ക്കുകയുമായിരുന്നു. മാതാവ് പുറത്തേക്കോടി രക്ഷപെട്ടു.

മനോരോഗത്തിനു ചികില്‍സയിലായിരുന്ന മകന്‍ തോക്കു കൈവശം വെയ്ക്കുന്നതായി തങ്ങള്‍ക്കു അറിവില്ലായിരുന്നെന്നും യാതൊരു പ്രകോപനവും കൂടാതെയാണ് വെടി ഉതിര്‍ത്തതെന്നും അവര്‍ പൊലീസിനോടു പറഞ്ഞു. 31 വയസുള്ള സോഹന്‍ സ്‌കിസോഫ്രീനിയ (Schizophrenia) എന്ന മനോരോഗത്തിനുടമയാണെന്നും മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായും പൊലീസ് സംശയിക്കുന്നു.

പ്രതി സംഭവ ശേഷം തോക്കുമായി കടന്നുകളഞ്ഞതായി പോലീസ് അറിയിച്ചു. പ്രതി സഞ്ചരിച്ച ചാര നിറത്തിലുള്ള കാര്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. അവസാനം കാണുമ്പോള്‍ ഓറഞ്ച് ടി ഷര്‍ട്ടും ചന്ദന കളര്‍ ട്രൗസറും ധരിച്ചിരുന്ന പ്രതി തല മുണ്ഡനം ചെയ്തിട്ടുണ്ടെന്നും വിവരം ലഭിക്കുന്നവര്‍ 215-686-3334 അല്ലെങ്കില്‍ 911 എന്ന നമ്പറില്‍ അറിയിക്കണമെന്നും പൊലീസ് അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x