Currency

യു.എസില്‍ ചെറു വിമാനം തകര്‍ന്ന് ഇന്ത്യന്‍ ഡോക്ടര്‍ ദമ്പതിമാരും മകളും മരിച്ചു Close

സ്വന്തം ലേഖകന്‍Sunday, August 11, 2019 2:07 pm
plane

ഫിലാഡല്‍ഫിയ: യു.എസില്‍ വിമാനം തകര്‍ന്നു വീണ് ഇന്ത്യന്‍ വംശജരായ ഡോക്ടര്‍ ദമ്പതിമാരും മകളും മരിച്ചു. വ്യാഴാഴ്ച രാവിലെ ഫിലാഡല്‍ഫിയയില്‍ വെച്ചായിരുന്നു അപകടം. ഡോ. ജസ്വീര്‍ കുറാന(60), ഭാര്യ ഡോ. ദിവ്യ കുറാന(54), മകള്‍ കിരണ്‍ കുറാന(19) എന്നിവരാണ് മരിച്ചത്. മരിച്ച മകളെ കൂടാതെ മറ്റൊരു മകള്‍ക്കൂടിയിവര്‍ക്കുണ്ട്.

ഹാരിങ്ടണ്‍ ഹൈ സ്‌കൂളില്‍ നിന്നും പഠനം പൂര്‍ത്തിയാക്കിയ കിരണുമായി ഒഹായിയോ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലേക്കു പോകുകയായിരുന്നു. സ്വന്തം പേരിലുള്ള വിമാനം പറത്തിയത് ഡോ ജസ്വീര്‍ തന്നെ ആയിരുന്നെനന്ന് ഫിലാഡല്‍ഫിയ ഇന്‍ക്വയറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വിമാനത്തിന് 44 വര്‍ഷം പഴക്കമുണ്ട്. പറന്നുയര്‍ന്നു 3 മിനിറ്റിനുള്ളില്‍ നിയന്ത്രണം വിട്ട വിമാനം ഹണ്ടിങ്ങ്ടണ്‍ വാലിയിലെ ജനവാസ കേന്ദ്രത്തിലേക്കാണ് തകര്‍ന്നു വീണത്.

വീടുകള്‍ക്കോ മറ്റ് ആളുകള്‍ക്കോ അപായമില്ല. വിമാനം താഴേക്കു പതിക്കുന്നതിനു മുന്‍പ് ധാരാളം മരങ്ങളില്‍ ഇടിച്ചതായി അയല്‍ വാസികള്‍ പറഞ്ഞു. ഓള്‍ ഇന്ത്യ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ത്ഥികളായിരുന്നു മരിച്ച ഡോക്ടര്‍ ദമ്പതിമാര്‍. രണ്ട് പതിറ്റാണ്ട് മുമ്പാണ് ഇവര്‍ യുഎസിലേക്ക് കുടിയേറിയത്.

ഫിലാഡല്‍ഫിയ ടെമ്പിള്‍ യൂണിവേഴ്‌സിറ്റിയില്‍ പ്രൊഫസര്‍ ആയിരുന്നു ഡോ. ജസ്വീര്‍ ഖുറാനെ. ഡോ. ദിവ്യ ഖുറാനെ ഫിലാല്‍ഫിയ സെയിന്റ് ക്രിസ്റ്റഫര്‍ ഹോസ്പിറ്റലില്‍ ന്യൂറോളജി വിദഗ്ധയും ഡ്രെക്സല്‍ യൂണിവേഴ്‌സിറ്റിയില്‍ പ്രൊഫസറും ആയിരുന്നു. അപകടത്തെക്കുറിച്ചു അന്വേഷണം ആരംഭിച്ചതായും രണ്ടാഴ്ചക്കകം ആദ്യ റിപ്പോര്‍ട്ട് പുറത്തിറക്കുമെന്നും എയര്‍ സേഫ്റ്റി ഓഫീസര്‍ ആദം ഗെര്‍ഹാര്‍ട്ട് അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x