Currency

ഓസ്‌ട്രേലിയയുമായുള്ള സൈനിക സഹകരണം ഇന്തോനേഷ്യ അവസാനിപ്പിച്ചു

സ്വന്തം ലേഖകന്‍Thursday, January 5, 2017 3:36 pm
military-cooperation
GCU Matter

അഡ്‌ലെയ്ഡ്: ഓസ്‌ട്രേലിയയുമായുള്ള സൈനിക സഹകരണം ഇന്തോനേഷ്യ അവസാനിപ്പിച്ചു. സൈനികരെ പരിശീലിപ്പിക്കുന്നതില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് പിന്മാറ്റകാരണമെന്നാണ് വിവരം. തീരുമാനം ഓസ്‌ട്രേലിയന്‍ പ്രതിരോധമന്ത്രി മരീസെ പെയ്ന്‍ സ്ഥിരീകരിച്ചു. മറ്റു മേഖലകളിലുള്ള സഹകരണം തുടരും.

ഇരു രാഷ്ട്രങ്ങളിലെയും സൈനിക മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. 2013ല്‍ ഇന്തോനേഷ്യന്‍ പ്രസിഡന്റ് സുസിലോ യുധോയോനോയുടെ ഫോണ്‍ സംഭാഷണം ഓസ്‌ട്രേലിയ ചോര്‍ത്തിയെന്നാരോപിച്ച് സൈനിക സഹകരണം അവസാനിപ്പിച്ചിരുന്നു. പിന്നീട് 2014 ലാണ് ബന്ധം പുനസ്ഥാപിച്ചത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x