Currency

സൗജന്യ ആംബുലൻസ് സേവനവുമായി ജനനി ചാരിറ്റബിൾ സൊസൈറ്റി Close

സ്വന്തം ലേഖകൻSaturday, September 16, 2017 5:03 pm

കുവൈറ്റിലെ സാമൂഹ്യ ജീവകാരുണ്യ പ്രവർത്തകനും 2016 ലെ ഗർഷോം ഇന്റർനാഷണൽ അവാർഡ് ജേതാവുമായ മനോജ് മാവേലിക്കരയാണ് ജനനി ചാരിറ്റബിൾ ആൻഡ് കൾച്ചറൽ സൊസൈറ്റി രക്ഷാധികാരി

ആലപ്പുഴ: കൊച്ചി, തിരുവനന്തപുരം ഐര്പോര്ട്ടുകളിൽ എത്തുന്ന പ്രവാസി മലയാളികളുടെ മൃതദേഹങ്ങൾ വീടുകളിൽ എത്തിക്കുന്നതിനു സൗജന്യ ആംബുലൻസ് സഹായവുമായി ജനനി ചാരിറ്റബിൾ ആൻഡ് കൾച്ചറൽ സൊസൈറ്റി. ആലപ്പുഴ ജില്ലയിലെ ചെട്ടികുളങ്ങര ആസ്ഥാനമായാണ് ജനനി ചാരിറ്റബിൾ സൊസൈറ്റി പ്രവർത്തിക്കുന്നത്. ജീവകാരുണ്യ മേഖലയിൽ ശ്രദ്ധയമായ പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്ന ജനനി ചാരിറ്റബിൾ സൊസൈറ്റിക്കു കുവൈറ്റിലെ ‘സംസ്കൃതി കുവൈറ്റാണ്’ ആംബുലൻസ് സംഭാവന നൽകിയത്.

കുവൈറ്റിലെ സാമൂഹ്യ ജീവകാരുണ്യ പ്രവർത്തകനും 2016 ലെ ഗർഷോം ഇന്റർനാഷണൽ അവാർഡ് ജേതാവുമായ മനോജ് മാവേലിക്കരയാണ് ജനനി ചാരിറ്റബിൾ ആൻഡ് കൾച്ചറൽ സൊസൈറ്റി രക്ഷാധികാരി.

വ്യക്തിത്വ വികസനവും ബോധവത്കരണ ക്ലാസ്സുകളുമായി കുട്ടികളുടെ ഇടയിലായിരുന്നു ജനനിയുടെ ആദ്യഘട്ട പ്രവർത്തനം. പിന്നീട് നിർധനരായ കുട്ടികളുടെ പഠനചിലവുകളും സൊസൈറ്റി ഏറ്റെടുത്തു തുടങ്ങി. രോഗികൾക്ക് ചികിത്സ സഹായവും പരിചരണവും നൽകുന്നതിന് ജനനിയുടെ സന്നദ്ധപ്രവർത്തകർ മുന്നിട്ടിറങ്ങിയതോടെ സംഘടനയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് എല്ലാവിഭാഗം ജനങ്ങളുടെയും പിന്തുണ ലഭിച്ചു. വിവാഹ സഹായ നിധി, അന്നദാനം എന്നിവയും ജനനി ഏറ്റെടുത്തു നടത്തിവരുന്നുണ്ട്. വാർദ്ധക്യ ജീവിതത്തിലെ ഒറ്റപ്പെടലുകളിൽ നിന്ന് ആശ്വാസമേകുന്നതിനുള്ള പകൽവീടിന്റെ പ്രവർത്തനം സെപ്റ്റംബറിൽ തുടങ്ങും. മനോജ് മാവേലിക്കരയുടെ പിന്തുണയും സഹകരണവുമാണ് ജനനി സന്നദ്ധ പ്രവർത്തകരുടെ പ്രചോദനം.

സൗജന്യ ആംബുലൻസ് സേവനം ആവശ്യമുള്ളവർ ജനനിയുടെ സന്നദ്ധപ്രവർത്തകരെ ബന്ധപ്പെടാവുന്നതാണ്. ഫോൺ: 9446043242, 9847423912. ഹെൽപ് ലൈൻ: 8304 888 108.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x