Currency

ജെറ്റ് എയര്‍വേസ് ചെലവു ചുരുക്കാന്‍ നടപടിക്കൊരുങ്ങുന്നു Close

സ്വന്തം ലേഖകന്‍Saturday, July 22, 2017 12:51 pm

മാസം 10 ദിവസം വീതം അവധിയെടുക്കാന്‍ ജൂനിയര്‍ പൈലറ്റുമാര്‍ക്ക് ജെറ്റ് എയര്‍വേസ് നിര്‍ദേശം നല്‍കി. ഓഗസ്റ്റ് ഒന്നു മുതലാണ് ഈ നിര്‍ദേശം പ്രാബല്യത്തില്‍ വരുന്നത്. അതുവഴി അവരുടെ വേതനത്തില്‍ 30 ശതമാനം വരെ കുറവു വരുത്താനാണ് കമ്പനിയുടെ ലക്ഷ്യം.

ന്യൂഡല്‍ഹി: ജെറ്റ് എയര്‍വേസ് ചെലവു ചുരുക്കല്‍ നടപടികളുടെ ഭാഗമായുള്ള ഉപാധികളുമായി മുന്നോട്ട്. ഇതിന്റെ ഭാഗമായി മാസം 10 ദിവസം വീതം അവധിയെടുക്കാന്‍ ജൂനിയര്‍ പൈലറ്റുമാര്‍ക്ക് ജെറ്റ് എയര്‍വേസ് നിര്‍ദേശം നല്‍കി. ഓഗസ്റ്റ് ഒന്നു മുതലാണ് ഈ നിര്‍ദേശം പ്രാബല്യത്തില്‍ വരുന്നത്. അതുവഴി അവരുടെ വേതനത്തില്‍ 30 ശതമാനം വരെ കുറവു വരുത്താനാണ് കമ്പനിയുടെ ലക്ഷ്യം. ജെറ്റ് എയര്‍വേസിന്റെ നാനൂറോളം ജൂനിയര്‍ പൈലറ്റുമാരെ നടപടി ബാധിക്കും.

‘കമ്പനിയുടെ മൂല്യമേറിയ സ്വത്തായ നിങ്ങളുടെ ജോലി തുടര്‍ന്നും നിലനിര്‍ത്താന്‍ ഞങ്ങള്‍ക്ക് ബാധ്യതയുണ്ട്. അതുകൊണ്ടുതന്നെ നമ്മുടെ ചെലവ് ഘടനയില്‍ സന്തുലിതാവസ്ഥ കൊണ്ടുവരേണ്ടതുണ്ടെന്നും അതിനാല്‍ നിങ്ങളുടെ തൊഴില്‍ ഘടന മാറ്റാനുള്ള ഉപാധി മുന്നോട്ടു വയ്ക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു.

ഉചിതമായ വേതനത്തോടൊപ്പം നിങ്ങള്‍ക്ക് എല്ലാ മാസവും പത്തു ദിവസത്തെ അവധി തരികയാണ്. ഓഗസ്റ്റ് ഒന്നു മുതല്‍ ഇത് പ്രാബല്യത്തിലാകും’ പൈലറ്റുമാര്‍ക്ക് അയച്ച കത്തില്‍ ജെറ്റ് എയര്‍വേസ് പറഞ്ഞു. ഇതിനോട് താല്‍പര്യമില്ലാത്തവര്‍ക്ക് മറ്റു സാധ്യതകള്‍ തേടാമെന്നും കമ്പനി കത്തില്‍ വ്യക്തമാക്കുന്നുണ്ട്. നടപടിയോട് സഹകരിച്ചില്ലെങ്കില്‍ പിരിഞ്ഞുപൊയ്ക്കൊള്ളാന്‍ അധികൃതര്‍ കത്തിലൂടെ പറയാതെ പറയുകയായിരുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x