Currency

മാ​ർച്ച് 15 മു​ത​ൽ ജെ​റ്റ് എ​യ​ര്‍​വേ​സി​ന്‍റെ പുതിയ ഫ്ലൈ​റ്റ്

സ്വന്തം ലേഖകൻWednesday, February 14, 2018 9:46 pm
1160_airways
Garshom-Norway-IC

മാർച്ച് 15 മുതൽ ബംഗളൂരുവില്‍നിന്ന് സിംഗപ്പൂരിലേക്ക് രണ്ടാമത്തെ പ്രതിദിന വിമാന സര്‍വീസ് ആരംഭിക്കുമെന്ന് ജെറ്റ് എയർവേസ് അറിയിച്ചു. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽനിന്നു ജെറ്റ് എയര്‍വേസ് കൂടുതൽ അന്താരാഷ്‌ട്ര സർവീസുകൾ ആരംഭിക്കുന്നതിന്‍റെ ഭാഗമായാണു ഈ തീരുമാനം.

ഇന്ത്യന്‍ സമയം 2.05ന് ബംഗളൂരൂവില്‍നിന്നു പുറപ്പെട്ട് പ്രാദേശിക സമയം 9.15ന് സിംഗപ്പൂരിലെത്തുന്ന വിധമാണു പുതിയ ഫ്ലൈറ്റ് (9ഡബ്ല്യു 26) ഷെഡ്യൂൾ ചെയ്തിരിക്കുന്നത്.

ഗരുഡ, മലേഷ്യന്‍ എയര്‍ലൈന്‍സ് എന്നീ കോഡ്ഷെയര്‍ പങ്കാളികളുടെ സഹായത്തോടെ ഡെന്‍പസാര്‍/ബാലി, ജക്കാര്‍ത്ത, ക്വാലാലംപുര്‍ തുടങ്ങിയ സ്ഥലങ്ങളില്‍നിന്നു സൗകര്യപ്രദമായ കണക‌്ഷന്‍ ഫ്ലൈറ്റുകളും ലഭിക്കും.

സിംഗപ്പൂരില്‍നിന്ന് പ്രാദേശിക സമയം 10.15ന് ആണ് ഫ്ലൈറ്റ് മടങ്ങുക. ബംഗളൂരുവില്‍ 12.10ന് എത്തും. ബംഗളുരുവിൽ നിന്ന് ചെന്നൈ, കോയമ്പത്തൂര്‍, ഹൈദരാബാദ്, മാംഗളൂര്‍ എന്നിവിടങ്ങളിലേക്ക് ജെറ്റ് എയര്‍വേസിന്‍റെ കണക്‌ഷന്‍ ഫ്ലൈറ്റുകള്‍ ലഭ്യമായിരിക്കും.

 


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x