Currency

യു.എസിനെ കൈവിട്ട് തൊഴിലന്വേഷകര്‍; പ്രിയം കനഡയോടും ബ്രിട്ടനോടും

സ്വന്തം ലേഖകന്‍Thursday, January 10, 2019 3:54 pm
job-seeker
XGCUAdvt-750x80

ലണ്ടന്‍: ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നയങ്ങള്‍ കര്‍ക്കശമാകുന്നത് തൊഴിലന്വേഷകരെ യു.എസില്‍നിന്ന് അകറ്റുന്നു. വിദേശികളെ സ്വീകരിക്കുന്നതില്‍ ഉദാര നിലപാട് തുടരുന്ന കാനഡ, ബ്രിട്ടന്‍ രാജ്യങ്ങളോടാണിപ്പോള്‍ തൊഴിലന്വേഷകര്‍ക്ക് കൂടുതല്‍ പ്രിയമെന്ന് റിപ്പോര്‍ട്ട്. വിദേശ തൊഴില്‍ അവസരങ്ങള്‍ക്കായുള്ള വെബ്‌സൈറ്റായ ‘ഇന്‍ഡീഡ്’ പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. ഇന്ത്യക്കാരുള്‍പ്പെടെ അമേരിക്കയിലേക്ക് തൊഴില്‍തേടി പോകുന്നത് കുറയുന്നതായാണ് കണ്ടെത്തല്‍.

വൈകാതെ ബ്രെക്‌സിറ്റ് നടപ്പാകുന്നതോടെ വിദേശ തൊഴില്‍ ശക്തിക്ക് കൂടുതല്‍ പ്രാധാന്യം ബ്രിട്ടനില്‍ ലഭിക്കുമെന്ന പ്രതീക്ഷയാണ് കാനഡക്കു പുറമെ ബ്രിട്ടനിലേക്ക് കുടിയേറുന്നവരുടെ എണ്ണം വര്‍ധിപ്പിക്കുന്നത്. സാങ്കേതികത, ഗവേഷണം, സാമ്പത്തികം തുടങ്ങി ഉയര്‍ന്ന ശമ്പളം ലഭിക്കുന്ന തൊഴിലുകള്‍ക്കായി കുടിയേറുന്നവരെയാണ് റിപ്പോര്‍ട്ടില്‍ പരിഗണിച്ചത്. 2017 മധ്യത്തോടെ തുടക്കമായ പുതിയ പ്രവണത അതേ വര്‍ഷം അവസാനത്തോടെ കൂടുതല്‍ ശക്തി പ്രാപിച്ചിട്ടുണ്ട്.

ഇന്ത്യക്കാര്‍ കൂടുതലായി ആശ്രയിച്ചിരുന്ന എച്ച്1-ബി വിസക്ക് അടുത്തിടെ യു.എസില്‍ കടുത്ത നിയന്ത്രണങ്ങള്‍ നിലവില്‍വന്നിരുന്നു. നിരവധി ഇന്ത്യക്കാര്‍ക്ക് ഇതുവഴി അവസരങ്ങള്‍ നഷ്ടമായെന്നു മാത്രമല്ല, പുതിയ തൊഴിലുകള്‍ ഇല്ലാതാകുകയും ചെയ്തു. ഇതിനു പിന്നാലെ, കാനഡയിലേക്ക് കുടിയേറുന്നവരുടെ എണ്ണം ഇരട്ടിയായതായാണ് റിപ്പോര്‍ട്ട്.


Jacobz Intl LCC

പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x