Currency

കെ. ജീവ സാഗർ കുവൈറ്റിലെ പുതിയ ഇന്ത്യൻ സ്ഥാനപതി Close

സ്വന്തം ലേഖകൻThursday, December 7, 2017 8:56 pm
K. Jeeva Sagar

കുവൈറ്റ് സിറ്റി: കുവൈറ്റിലെ ഇന്ത്യൻ സ്ഥാനപതിയായി 1991 ബാച്ച് ഐഎഫ്എസ് ഉദ്യോഗസ്ഥനായ കെ. ജീവ സാഗറിനെ നിയമിച്ചുകൊണ്ട് വിദേശകാര്യ മന്ത്രാലയം ഉത്തരവിറക്കി.

ആന്ധ്ര പ്രദേശ് സ്വദേശിയായ അദ്ദേഹം വിദേശകാര്യ മന്ത്രാലയത്തിൽ ജോയിന്റ് സെക്രട്ടറിയായി സേവനമനുഷ്ടിച്ചു വരികയാണ്. കുവൈറ്റ് സ്ഥാനപതിയായി അദ്ദേഹം ഉടൻ ചുമതലയേൽക്കും.

ഘാനയിലെ ഇന്ത്യൻ ഹൈക്കമ്മീഷനായും റിപ്ലബിക് ഓഫ് ടോഗോ, റിപ്ലബിക് ഓഫ് ബുർകിന എന്നിവിടങ്ങളിലെ ഇന്ത്യൻ സ്ഥാനപതിയായും ജീവ സാഗർ സേവനമനുഷ്ഠിച്ചിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x