Currency

മത്സരിക്കണോ എന്നത് കുടുംബത്തോട് ആലോചിച്ച് തീരുമാനിക്കുമെന്ന് ഇന്ത്യന്‍ വംശജ കമല ഹാരിസ്

സ്വന്തം ലേഖകന്‍Tuesday, December 4, 2018 12:28 pm
kamala
XGCUAdvt-750x80

വാഷിങ്ടണ്‍: 2020ലെ യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിനുള്ള ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി സ്ഥാനത്തേക്ക് മത്സരിക്കണോ എന്നത് കുടുംബത്തോട് ആലോചിച്ച് തീരുമാനിക്കുമെന്ന് ഇന്ത്യന്‍ വംശജയായ സെനറ്റര്‍ കമല ഹാരിസ് വ്യക്തമാക്കി. ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി സ്ഥാനത്തേക്ക് 54കാരിയായ കമല മത്സരിച്ചേക്കുമെന്ന് സൂചനയുണ്ടായിരുന്നു.

നവംബറില്‍ നടന്ന ഒരു അഭിപ്രായ സര്‍വേയില്‍ ഡോണള്‍ഡ് ട്രംപിനെതിരെ സ്ഥാനാര്‍ഥിയാവാന്‍ സാധ്യതയുള്ള ഡെമോക്രാറ്റുകളുടെ പട്ടികയില്‍ അഞ്ചാം സ്ഥാനത്തായിരുന്നു യു.എസ് സെനറ്റിലെ ആദ്യ ഇന്ത്യന്‍ വംശജയായ കമല.

1960കളില്‍ യു.എസിലേക്ക് കുടിയേറിയ തമിഴ്‌നാട്ടുകാരി ശ്യാമള ഗോപാലന്റെയും ജമൈക്കന്‍-അമേരിക്കന്‍ വംശജന്‍ ഡോണള്‍ഡ് ഹാരിസിന്റെയും മകളാണ് കാലിഫോര്‍ണിയയിലെ ഓക്‌ലാന്‍ഡില്‍ ജനിച്ച കമല. മുന്‍ പ്രസിഡന്റ് ബറാക് ഒബാമയുമായി ഏറെ അടുപ്പമുള്ള കമലക്ക് ‘വനിത ഒബാമ’ എന്ന വിളിപ്പേരുമുണ്ടായിരുന്നു.


Jacobz Intl LCC

പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x