Currency

കെട്ടിട നികുതി അടക്കുവാനും, ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റുകൾ ലഭിക്കുവാനും ഓൺലൈൻ സംവിധാനം ഉപയോഗിക്കാം

സ്വന്തം ലേഖകൻWednesday, October 9, 2019 9:37 am
kerala-lsg-online-Garshom

കേരള സംസ്ഥാനത്തെ മുഴുവൻ പഞ്ചായത്തുകളിലും (പഞ്ചായത്ത് / മുനിസിപ്പാലിറ്റി / കോർപറേഷൻ) കെട്ടിട നികുതിയിൽ കബ്യൂട്ടറൈസേഷൻ നടപ്പിലാക്കി കഴിഞ്ഞു. http://tax.lsgkerala.gov.in/ എന്ന വെബ്സൈറ്റിലെ പ്രവേശിച്ച് തദ്ദേശ സ്വയഭരണ സ്ഥാപനത്തിന്റെ പേരും വാർഡ് നമ്പറും കെട്ടിട നമ്പറും നൽകി സെർച്ച് ചെയ്താൽ കെട്ടിട ഉടമസ്ഥന്റെ പേര്, മേൽവിലാസം, നികുതി തുക, കുടിശ്ശിക വിവരങ്ങൾ അറിയാനും e-payment സംവിധാനം വഴി നികുതി അടയ്ക്കാനും സംവിധാനമുണ്ട്.

Payment for Registered Users ബട്ടണിൽ ക്ലിക്ക് ചെയ്തു User registration നടത്തി നികുതി തുക അറിയുന്നതിനും നികുതി അടക്കുന്നതിനും സാധിക്കും. ഇപ്രകാരം ചെയ്യുമ്പോൾ എപ്പോൾ വേണമെങ്കിലും User Name, Password എന്നിവ ഉപയോഗിച്ച് ലോഗിൻ ചെയ്ത നികുതി രസീതുകൾ പ്രിന്റ് ചെയ്തു എടുക്കുവാൻ സാധിക്കും. മുൻ വർഷങ്ങളിൽ ഓൺലൈനിലൂടെ അടച്ച നികുതി രസീതുകളെല്ലാം ഇപ്രകാരം പ്രിന്റ് എടുക്കുവാനും സാധിക്കും. Quick Pay സംവിധാനം ഉപയോഗിച്ചും വളരെ എളുപ്പത്തിൽ നികുതി അടയ്ക്കുന്നതിന് സാധിക്കും . 

തന്നാണ്ട് നികുതി അടച്ചിട്ടുള്ളവർക്ക് വിവിധ ആവശ്യങ്ങൾക്കുള്ള ഉടമസ്ഥാവകാശ സർട്ടിഫിക്കേറ്റുകൾ download ചെയ്യാനും സൗകര്യമുണ്ട്. അപേക്ഷയോ സ്റ്റാമ്പോ ഫീസോ ഇല്ലാതെ 24 മണിക്കൂറും http://tax.lsgkerala.gov.in/ എന്ന വെബ്സൈറ്റിലൂടെ ഈ സേവനം ലഭിക്കുകയും ചെയ്യും, ഇത് മൊബൈൽ ഫോൺ ഉപയോഗിച്ചും സാധ്യമാണ്.

പേരിലോ മേൽവിലാസത്തിലോ നികുതിയിലോ പരാതിയുള്ളവർ ഉടൻതന്നെ (പഞ്ചായത്ത് / മുനിസിപ്പാലിറ്റി / കോർപറേഷൻ) നേരിട്ട് പരാതി നൽകി പരിഹരിക്കേണ്ടതാണ്. കെട്ടിട നികുതി കുടിശ്ശിക ഉള്ളവർക്കുള്ള പ്രതി മാസം 1 % പിഴപ്പലിശ ഇപ്പോൾ സർക്കാർ ഒഴിവാക്കിയിരിക്കുകയാണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x