Currency

നെടുമ്പാശേരി വിമാനത്താവളം അടച്ചു; ഞായറാഴ്ച വരെ സര്‍വ്വീസുകള്‍ ഉണ്ടാകില്ല

സ്വന്തം ലേഖകന്‍Friday, August 9, 2019 1:36 pm
nedum

കൊച്ചി: കനത്ത മഴയെ തുടര്‍ന്ന് നെടുമ്പാശേരി വിമാനത്താവളം അടച്ചു. ഞായറാഴ്ച ഉച്ചക്ക് മൂന്നു മണിവരെയാണ് വിമാനത്താവളം അടച്ചത്. മഴയെ തുടര്‍ന്ന് റണ്‍വേയില്‍ ഉള്‍പ്പടെ വെള്ളം കയറിയതിനാലാണിത്. വിമാനത്താവളത്തിന്റെ പ്രവര്‍ത്തന മേഖലയുടെ 60 ശതമാനവും നിലവില്‍ വെള്ളത്തിനടിയിലാണ്. ടെര്‍മിനല്‍ മൂന്നിലെ ചരക്കു കയറ്റുന്ന ഭാഗം, ഫയര്‍ സ്റ്റേഷന്‍, ടാക്‌സി വേ തുടങ്ങിയ ഇടങ്ങളിലെല്ലാം വെള്ളം കയറി.

ടെര്‍മിനല്‍ കെട്ടിടത്തിനുള്ളില്‍ വെള്ളം കയറിയിട്ടില്ല. റണ്‍വേയില്‍ വെള്ളം കയറിയ പശ്ചാത്തലത്തില്‍ ഇന്നലെ രാത്രി ഒമ്പതു മണിയോടെയാണ് വിമാനത്താവളം പ്രവര്‍ത്തനം നിര്‍ത്തിയത്. അര്‍ധരാത്രിയോടെ പ്രവര്‍ത്തനം പുനസ്ഥാപിക്കാനായിരുന്നു ആദ്യ ശ്രമമെങ്കിലും റണ്‍വേയില്‍ കയറിയ വെള്ളം ഒഴുക്കി കളയാന്‍ കഴിയാതെ വന്നതോടെ ഇന്നു രാവിലെ ഒമ്പതു മണി വരെ വിമാനത്താവളം അടയ്ക്കാന്‍ തീരുമാനിച്ചു.

മഴയ്ക്കു ശമനമില്ലാത്തതും ജലനിരപ്പ് ഉയര്‍ന്നതും കണക്കിലെടുത്ത് മുന്‍കരുതല്‍ എന്നവണ്ണമാണ് വിമാനത്താവളം അടയ്ക്കുന്നതെന്നാണ് വിശദീകരണം. ഞായറാഴ്ച ഉച്ചവരെ നെടുമ്പാശേരി വിമാനത്താവളത്തില്‍നിന്ന് സര്‍വ്വീസുകള്‍ ഉണ്ടാകില്ലെന്നും അറിയിച്ചിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x