Currency

കൃത്യനിഷ്ഠ: രാജ്യാന്തരതലത്തില്‍ കുവൈത്ത് എയര്‍വേയ്‌സിന് എട്ടാം സ്ഥാനം

സ്വന്തം ലേഖകന്‍Saturday, August 17, 2019 2:16 pm
kuwait-airways

കുവൈത്ത് സിറ്റി: കൃത്യനിഷ്ഠയില്‍ കുവൈത്ത് എയര്‍വേയ്‌സിന് രാജ്യാന്തരതലത്തില്‍ എട്ടാം സ്ഥാനം. വിമാനത്താവളങ്ങളുടെയും 175 പ്രമുഖ രാജ്യാന്തര എയര്‍ലൈന്‍സുകളുടെയും പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് ലണ്ടന്‍ ആസ്ഥാനമായുള്ള ബ്രിട്ടിസ് ഏവിയേഷന്‍ കമ്പനിയുടെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഈ വിവരം.

പ്രഫഷണല്‍ മികവുമായി കമ്പനി നടപ്പാക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണിതെന്ന് കുവൈത്ത് എയര്‍വേയ്‌സ് ചെയര്‍മാന്‍ യൂസഫ് അല്‍ ജാസിം പറഞ്ഞു. 1953ല്‍ സ്വകാര്യ മേഖലയില്‍ കുവൈത്ത് നാഷണല്‍ എയര്‍ലൈന്‍സ് ലിമിറ്റഡ് എന്ന പേരില്‍ തുടങ്ങിയ കമ്പനി 1962ല്‍ സര്‍ക്കാര്‍ ഏറ്റെടുത്ത ശേഷമാണ് കുവൈത്ത് എയര്‍വേയ്‌സ് എന്ന് പേരു സ്വീകരിച്ചത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x