Currency

5ജി സേവനം: സേവനദാതാക്കള്‍ക്കുള്ള തുക പ്രഖ്യാപിച്ച് കുവൈത്ത്

സ്വന്തം ലേഖകന്‍Monday, June 10, 2019 3:26 pm
5g

കുവൈത്ത് സിറ്റി: കുവൈത്തില്‍ അഞ്ചാം തലമുറ ഇന്റര്‍നെറ്റ് സേവനങ്ങള്‍ ലഭ്യമാകാന്‍ സേവനദാതാക്കള്‍ പത്തുലക്ഷം ദീനാര്‍ അടക്കണമെന്ന് ടെലികമ്മ്യൂണിക്കേഷന്‍ മന്ത്രാലയം. മുഴുവന്‍ തുകയും ഒറ്റത്തവണയായാണ് മന്ത്രാലയം ഈടാക്കുക. ജൂണ്‍ പതിനഞ്ച് മുതലാണ് കുവൈത്തില്‍ ഫൈവ് ജി സേവനങ്ങള്‍ ലഭ്യമായിത്തുടങ്ങുക. 5G നെറ്റ്‌വര്‍ക്ക് സംവിധാനം നടപ്പാക്കിയ മേഖലയിലെ ആദ്യത്തെ രാജ്യങ്ങളിലൊന്നായി മാറാനൊരുങ്ങുകയാണ് കുവൈത്ത്.

ഇന്റര്‍നെറ്റ് സേവനദാതാക്കള്‍ക്ക് നല്‍കുന്ന വിവിധ സൗകര്യങ്ങളുടെ വാടക വാര്‍ത്താവിനിമയ മന്ത്രാലയം ജനുവരിയില്‍ വര്‍ധിപ്പിച്ചിരുന്നു. വിവിധ സ്ഥലങ്ങളില്‍ ആന്റിന സ്ഥാപിച്ചതിനുള്ള വാടകയും വന്‍ തോതില്‍ വര്‍ധിപ്പിച്ചു. ഇതിനൊപ്പം 5G സേവനങ്ങള്‍ക്കായും വന്‍ തുക മുടക്കേണ്ടി വരുന്നത് കമ്പനികളുടെ സാമ്പത്തിക ഭാരം വര്‍ധിപ്പിച്ചിട്ടുണ്ട്.

കമ്പനികള്‍ക്ക് ചെലവ് വര്‍ധിക്കുന്നത് രാജ്യത്ത് കോളുകളുടെയും ഇന്റര്‍നെറ്റ് ഡാറ്റയുടെയും നിരക്ക് വര്‍ധിപ്പിക്കാന്‍ ഇടയാക്കുമെന്ന് ആശങ്കയുണ്ട്. എന്നാല്‍, ഇതുസംബന്ധിച്ച് കമ്പനികള്‍ സൂചനയൊന്നും നല്‍കിയിട്ടില്ല.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x