കുവൈത്ത്‌സിറ്റി: കുവൈത്ത് വിദ്യാഭ്യാസമന്ത്രാലയത്തിലേക്കുള്ള വിദേശി അധ്യാപകരുടെ നിയമനം ഈ മാസം 14 നു ആരംഭിക്കും. അധ്യാപക തസ്തികയിലേക്ക് യോഗ്യരായ സ്വദേശി ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് അപേക്ഷകള്‍ ലഭിക്കാത്ത സാഹചര്യത്തിലാണ് വിദേശികളെ നിയമിക്കാന്‍ മന്ത്രാലയം തീരുമാനിച്ചത്. പുതിയ അധ്യയന വര്‍ഷം തുടങ്ങുന്നതിന് മുന്നോടിയായാണ് കൂടുതല്‍ വിദേശി അധ്യാപകരെ നിയമിക്കാന്‍ വിദ്യാഭ്യാസമന്ത്രാലയം ഒരുങ്ങുന്നത്.
സ്വദേശി അധ്യാപക നിയമനത്തിനായി ജൂലൈ 29ന് വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നെങ്കിലും യോഗ്യരായ അധ്യാപകരെ സ്വദേശികള്‍ക്കിടയില്‍നിന്ന് വേണ്ടത്ര ഇനിയും ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് വിദേശികളെ നിയമിക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്. ആഗസ്റ്റ് 28നാണ് പുതിയ അധ്യാപകര്‍ ജോലി ആരംഭിക്കുന്നത്. ആദ്യ പടിയായി ഏഴുദിവസത്തെ പരിശീലനം നല്‍കും. ഇതില്‍ പഠിപ്പിക്കുന്ന വിഷയങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളും സാങ്കേതിക പരിശീലനവും പൊതുവായ മാര്‍ഗനിര്‍ദേശവും ഉള്‍പ്പെടും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.