Currency

കുവൈത്തില്‍ നിന്ന് നാടുകടത്തപ്പെട്ടത് ഒന്നരലക്ഷത്തോളം വിദേശികള്‍; കൂടുതല്‍ ഇന്ത്യക്കാര്‍

സ്വന്തം ലേഖകന്‍Friday, July 12, 2019 3:05 pm
kuwait
Garshom-Norway-IC

കുവൈത്ത് സിറ്റി: കഴിഞ്ഞ ആറു വര്‍ഷത്തിനിടെ കുവൈത്തില്‍നിന്ന് നാടുകടത്തപ്പെട്ടത് ഒന്നരലക്ഷത്തോളം വിദേശികള്‍. ഇന്ത്യക്കാരാണ് നാടുകടത്തപ്പെട്ടവരുടെ എണ്ണത്തില്‍ ഒന്നാം സ്ഥാനത്ത്. 29000 പുരുഷന്മാരും 7000 സ്ത്രീകളുമായി 36000 ഇന്ത്യക്കാരാണ് കഴിഞ്ഞ ആറുവര്‍ഷത്തിനിടെ കുവൈത്തില്‍ നിന്നും നാടുകടത്തപ്പെട്ടത്. വിവിധ രാജ്യക്കാരായ 88000 പുരുഷന്മാരും 60000 സ്ത്രീകളുമാണു ഇക്കാലയളവില്‍ നാടുകടത്തപ്പെട്ടത്. ആഭ്യന്തര മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് അല്‍ അന്‍ബ ദിനപത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

നാടുകടത്തപ്പെട്ട പുരുഷന്മാരുടെ എണ്ണത്തില്‍ ഇന്ത്യ കഴിഞ്ഞാല്‍ 16000 പേരുമായി ഈജിപ്ത് ആണ് രണ്ടാമത്. 14000 ബംഗ്ലാദേശികള്‍, ശ്രീലങ്ക, നേപ്പാള്‍ എന്നിവിടങ്ങളില്‍നിന്നുള്ള 5000 പേര്‍, 4000 ഇത്യോപ്യക്കാര്‍, 1700 ഫിലിപ്പീന്‍സുകാര്‍ എന്നിങ്ങനെയാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍. ബാക്കിയുള്ളവര്‍ വിവിധ രാജ്യങ്ങളില്‍നിന്നള്ളവരാണ്. സ്ത്രീകളില്‍ ഏറ്റവുമധികം പേര്‍ നാടു കടത്തപ്പെട്ടത് ഇത്യോപ്യയിലേക്കാണ്. 14000 ഇത്യോപ്യന്‍ വനിതകളാണ് ആറുവര്‍ഷത്തിനിടെ പുറത്താക്കപ്പെട്ടത്. 13500 പേരുമായി ഫിലിപ്പൈന്‍സും 12000 പേരുമായി ശ്രീലങ്കയും ഇന്ത്യക്കു മുന്നിലുണ്ട്.

തൊഴില്‍നിയമവും താമസനിയമവും ലംഘിച്ചതിനാണ് കൂടുതല്‍ പേരെയും സ്വന്തം നാടുകളിലേക്ക് തിരിച്ചയച്ചത്. മദ്യം, മയക്കുമരുന്ന് കേസുകളിലകപ്പെട്ടവരാണ് പിന്നീടുള്ളത്. ഗുരുതരമായ കുറ്റകൃത്യങ്ങള്‍ ചെയ്തവര്‍, ഗുരുതരമായ ഗതാഗത നിയമലംഘനം നടത്തിയവര്‍, സാമ്പത്തിക തട്ടിപ്പുകളും വഞ്ചനയും നടത്തിയവര്‍, യാചകര്‍ എന്നിവരും പുറത്താക്കപ്പെട്ടവരുടെ പട്ടികയിലുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x