Currency

പുതിയ അധ്യയന വര്‍ഷത്തെ വരവേല്‍ക്കാനൊരുങ്ങി വിദ്യാഭ്യാസ മന്ത്രാലയം

സ്വന്തം ലേഖകന്‍Wednesday, August 7, 2019 1:07 pm
academic

കുവൈത്ത് സിറ്റി: പുതിയ അധ്യയന വര്‍ഷത്തെ വരവേല്‍ക്കാന്‍ രാജ്യത്തെ വിദ്യാഭ്യാസ മന്ത്രാലയം സജ്ജമാണെന്ന് അണ്ടര്‍ സെക്രട്ടറി ഡോ. സഊദ് അല്‍ ഹിര്‍ബി വ്യക്തമാക്കി. ആഗസ്റ്റ് 14 മുതല്‍ വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് ശുദ്ധീകരണ പ്രവര്‍ത്തനവും എയര്‍ കണ്ടീഷനിങ്ങും തീ സുരക്ഷ സംവിധാനങ്ങളും ഉറപ്പു വരുത്തും. 2019-2020 വര്‍ഷത്തേക്കുള്ള അധ്യാപക നിയമനങ്ങളും കെട്ടിട മിനുക്കുപണികളും ഏകദേശം പൂര്‍ത്തീകരിച്ചിട്ടുണ്ട്. സ്‌കൂളുകളിലെ വാട്ടര്‍ ടാങ്കുകളും ഫില്‍ട്ടറുകളും ശുദ്ധീകരിക്കാന്‍ പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ട്.

സ്‌കൂളുകള്‍ തുറക്കുന്നതിന് മുമ്പ് എല്ലാ സ്ഥാപനങ്ങളിലും പരിശോധന നടത്തും. വിദ്യാലയങ്ങള്‍ക്ക് സംവിധാനങ്ങളിലോ അക്കാദമികമായോ സഹായ സഹകരണങ്ങള്‍ ആവശ്യമുണ്ടെങ്കില്‍ അതത് പ്രിന്‍സിപ്പല്‍മാര്‍ വിദ്യാഭ്യാസ മന്ത്രാലയത്തില്‍ അറിയിക്കണമെന്നും അദ്ദേഹം സൂചിപ്പിച്ചു. അതിനിടെ സ്‌കൂള്‍ സമയവും മിക്ക ഓഫിസുകളുടെയും പ്രവര്‍ത്തന സമയവും ഒരുപോലെയായതിനാല്‍ രാവിലെ രാജ്യത്തെ പ്രധാന റോഡുകളിലെല്ലാം അഴിയാത്ത ഗതാഗതക്കുരുക്കാണ് രൂപപ്പെടുന്നത്. ഗതാഗതത്തിരക്ക് നേരിടാന്‍ ട്രാഫിക് വകുപ്പ് പ്രത്യേകം ഒരുക്കങ്ങള്‍ നടത്തുമെന്ന് അധികൃതര്‍ വ്യക്തമാക്കി. സ്‌കൂള്‍ തുടങ്ങുകയും വിടുകയും ചെയ്യുന്ന സമയങ്ങളില്‍ ട്രാഫിക് നിയന്ത്രിക്കാന്‍ പ്രത്യേക ടീമിനെത്തന്നെ നിയോഗിക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x