കുവൈത്ത് സിറ്റി: ഇന്ത്യയില്‍ നിന്നുള്ള റിക്രൂട്‌മെന്റ് നടപടികള്‍ക്കു ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്താന്‍ കുവൈത്ത് ആലോചിക്കുന്നു. അടുത്ത ആഴ്ച ഡല്‍ഹിയില്‍ ഇന്ത്യന്‍ അധികൃതരുമായി നടക്കുന്ന കൂടിക്കാഴ്ചയില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്ന് കുവൈത്ത് തൊഴില്‍ മന്ത്രി ഹിന്ദ് അല്‍ സബീഹ് വ്യക്തമാക്കി. ഇടനിലക്കാരെ ഒഴിവാക്കുന്നതിനും നടപടികള്‍ സുതാര്യമാക്കാനും ഇലക്ട്രോണിക് സംവിധാനം സഹായകമാകുമെന്നു മന്ത്രി പറഞ്ഞു.
ഈജിപ്തില്‍ നിന്നുള്ള റിക്രൂട്ട്‌മെന്റ് നടപടികള്‍ക്ക് കുവൈത്ത് നേരത്തെ തന്നെ ഇലക്ട്രോണിക് സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു.ഉദ്യോഗാര്‍ത്ഥിയുടെ വിദ്യാഭ്യാസ യോഗ്യത കൃത്യമായി മനസിലാക്കാനും അതിനനുസരിച്ചുള്ള ജോലി ലഭ്യമാക്കാനും ഇ-റിക്രൂട്ട്‌മെന്റ് വഴി സാധിക്കുമെന്നും അധികൃതര്‍ കണക്കു കൂട്ടുന്നു. നഴ്സിംഗ് ഉള്‍പ്പെടെയുള്ള മേഖലകളില്‍ നടക്കുന്ന സാമ്പത്തിക ചൂഷണം ഇല്ലാതാക്കാനും പുതിയ സംവിധാനം സഹായകമാകും.
കുവൈത്തിലേക്ക് ഗാര്‍ഹിക ജോലിക്കാരെ അയക്കുന്ന രാജ്യങ്ങളിലേക്കുള്ള ഔദ്യോഗിക സന്ദര്‍ശനത്തിനായി അടുത്ത ആഴ്ചയാണ് മന്ത്രി ഹിന്ദ് അല്‍ സബീഹ് പുറപ്പെടുന്നത്. ഇന്ത്യക്കു പുറമെ ഫിലിപ്പൈന്‍സ്, വിയറ്റ്നാം, നേപ്പാള്‍, ലാവോസ്, കംബോഡിയ എന്നീ രാജ്യങ്ങളും മന്ത്രി സന്ദര്‍ശിക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.