Currency

കുവൈത്ത് റിയല്‍ എസ്റ്റേറ്റ് ചട്ടങ്ങള്‍ പരിഷ്‌ക്കുന്നു; കരട് നിയമം ഒക്ടോബറില്‍

സ്വന്തം ലേഖകന്‍Saturday, August 4, 2018 12:17 pm
real estate
XGCUAdvt-750x80
new1

കുവൈത്ത് സിറ്റി: കുവൈത്തില്‍ വിദേശ നിക്ഷേപകര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കുന്ന തരത്തില്‍ റിയല്‍ എസ്റ്റേറ്റ് ചട്ടങ്ങള്‍ പരിഷ്‌കരിക്കാന്‍ ആലോചന. ഇത് സംബന്ധിച്ച കരട് നിയമം ഒക്ടോബറില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കും. അന്താരാഷ്ട്ര നിക്ഷേപകരെ ആകര്‍ഷിക്കാന്‍ റിയല്‍ എസ്റ്റേറ്റ് മേളകള്‍ സംഘടിപ്പിക്കാനും അധികൃതര്‍ക്ക് പദ്ധതിയുണ്ട്.

എണ്ണവിലത്തകര്‍ച്ചയെ തുടര്‍ന്ന് കൂപ്പുകുത്തിയ റിയല്‍ എസ്റ്റേറ്റ് മേഖലക്കു പുതുജീവന്‍ നല്‍കാനാണ് സര്‍ക്കാര്‍ നിയമപരിഷ്‌കരണത്തെ കുറിച്ച് ആലോചിക്കുന്നത്. വ്യവസായം തുടങ്ങാനും നിക്ഷേപം നടത്താനുമുള്ള നടപടിക്രമങ്ങള്‍ ലഘൂകരിക്കുന്ന രീതിയിലാവും നിയമ നിര്‍മാണം. കരട് രൂപം തയാറാക്കുന്നതിനായി ഉടന്‍ തന്നെ നിയമ വിദഗ്ദരുടെ പാനലിനെ ചുമതലപ്പെടുത്തുമെന്നു ധനമന്ത്രാലയവൃത്തങ്ങള്‍ വെളിപ്പെടുത്തി. വേനലവധിക്ക് ശേഷം ഒക്ടോബറില്‍ ചേരുന്ന പാര്‍ലമെന്റ് സെഷനില്‍ കരടുനിയമം അവതരിപ്പിക്കും .

മുതല്‍ മുടക്കുന്നവര്‍ക്ക് വിവിധ ആനുകൂല്യങ്ങളും സൗകര്യങ്ങളും സര്‍ക്കാര്‍ നല്‍കും. അന്താരാഷ്ട്ര നിക്ഷേപകരെ ആകര്‍ഷിക്കാനായി വാണിജ്യ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തില്‍ റിയല്‍ എസ്റ്റേറ്റ് മേളകള്‍ സംഘടിപ്പിക്കാനും പദ്ധതിയുണ്ട്.


Jacobz Intl LCC

പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x