Currency

കുവൈത്തില്‍ ലക്ഷത്തില്‍പരം വിദേശികളുടെ താമസാനുമതി റദ്ദാക്കിയതായി റിപ്പോര്‍ട്ട്

സ്വന്തം ലേഖകന്‍Friday, July 5, 2019 6:20 pm
kuw0

കുവൈത്ത് സിറ്റി: കുവൈത്തില്‍ കഴിഞ്ഞ നാലുവര്‍ഷത്തിനിടെ ലക്ഷത്തില്‍ പരം വിദേശികളുടെ താമസാനുമതി റദ്ദാക്കിയതായി റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം മാത്രം പൊതു സ്വകാര്യ മേഖലകളില്‍ നിന്ന് 2500 വിദേശികളുടെ കൊഴിഞ്ഞു പോക്കുണ്ടായതായും ആഭ്യന്തരമന്ത്രാലയത്തിന്റെ സ്‌റാറ്റിസ്റ്റിക് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ആഭ്യന്തര മന്ത്രാലയത്തിലെ താമസകാര്യ വിഭാഗം പുറത്തു വിട്ട സ്ഥിതി വിവരക്കണക്ക് പ്രകാരം 15,734 വിദേശികളാണ് 2018 ല്‍ സ്വകാര്യ മേഖലയില്‍ നിന്ന് പിരിഞ്ഞു പോയത്. 2017 ലാകട്ടെ 16141 പേരാണ് ഇഖാമ ക്യാന്‍സല്‍ ചെയ്തു സ്വന്തം നാടുകളിലേക്ക് മടങ്ങിയത്. താമസാനുമതി റദ്ദാക്കപ്പെട്ടവരില്‍ 32 ശതമാനം അറബ് വംശജരും 63 ശതമാനം അനറബികളുമാണ്. 2018 ല്‍ സര്‍ക്കാര്‍ സെക്റ്ററില്‍ നിന്നു പിരിഞ്ഞു പോയ വിദേശികളില്‍ 70 അറബ് പൗരന്മാരാണ്. 1769 അറബ് പൗരന്മാരാണ് പിരിഞ്ഞു പോയത്.

നിലവില്‍ സ്വകാര്യ മേഖലയുമായി ബന്ധപെട്ട ആര്‍ട്ടിക്കിള്‍ 18 ഇഖാമയില്‍ 1,531,000 വിദേശികള്‍ രാജ്യത്തു താമസിക്കുന്നുണ്ട്. ഇതില്‍ 957,000 ഏഷ്യന്‍ വംശജരും 549,000 അറബികളും ഉള്‍പ്പെടുന്നു. ആസ്ട്രേലിയ, യൂറോപ്പ്, ആഫ്രിക്ക, അമേരിക്ക വന്‍കരകളില്‍ നിന്നുള്ളരും 18ാം നമ്പര്‍ ഇഖാമയില്‍ രാജ്യത്തു താമസിക്കുന്നുണ്ട്. 108,000 ആണ് നിലവില്‍ പൊതുമേഖലാസ്ഥാപനങ്ങളിലെ വിദേശി സാന്നിധ്യം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x