Currency

കുവൈത്തില്‍ വിസ പുതുക്കുന്നതിലടക്കം കടുത്ത നിയന്ത്രണങ്ങള്‍ക്ക് നിര്‍ദേശം

സ്വന്തം ലേഖകന്‍Tuesday, October 8, 2019 3:43 pm
kuwait

കുവൈത്ത് സിറ്റി: കുവൈത്തില്‍ വിദേശികളുടെ താമസാനുമതി കാലം പരമാവധി അഞ്ചു വര്‍ഷമാക്കി കുറക്കണമെന്ന് പാര്‍ലമെന്റംഗം സഭയില്‍ ആവശ്യപ്പെട്ടു. താമസാനുമതിയുമായി ബന്ധപ്പെട്ട് നടപ്പാക്കേണ്ട 14 നിര്‍ദ്ദേശങ്ങള്‍ സഫാ അല്‍ ഹാഷിം പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. പ്രവാസികള്‍ക്ക് വന്‍ തിരിച്ചടിയാകുന്ന നിര്‍ദ്ദേശങ്ങളാണ് അധികവും.

സ്പോണ്‍സറുടെ കൂടെയല്ലാതെ ജോലി ചെയ്യുന്ന മുഴുവന്‍ വിദേശികളെയും നാടുകടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വിദേശികളുടെ പരമാവധി താമസക്കാലം അഞ്ചു വര്‍ഷമാക്കി പരിമിതപ്പെടുത്തണം. നിര്‍മാണ മേഖലയില്‍ ജോലി ചെയ്യുന്ന വിദേശികളില്‍ 40 വയസ്സ് പൂര്‍ത്തിയായവരെയും രോഗമോ വൈകല്യമോ ഉള്ളവരെയും സ്വന്തം നാടുകളിലേക്ക് അയക്കണം. വിദ്യാഭ്യാസ യോഗ്യതയും നിലവില്‍ ജോലി ചെയ്യുന്ന തസ്തികയും തമ്മില്‍ വൈരുധ്യമുണ്ടെങ്കിലും നാടുകടത്തണം. വിദ്യാഭ്യാസ സ്ഥാപനത്തിന്റെ വിസയില്‍ അല്ലാതെ വിദേശികള്‍ ജോലി ചെയ്യുന്നതായി കണ്ടെത്തിയാല്‍ നാടുകടത്തുകയും വിദേശികളെ കൊണ്ട് വരുന്നതില്‍ നിന്ന് ആ സ്ഥാപനത്തെ തടയുകയും വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മൂന്നു തവണ ഗതാഗത നിയമലംഘനങ്ങള്‍ നടത്തുന്ന വിദേശികളെ നാടുകടത്തണമെന്നും നിയമലംഘനത്തിന്റെ വ്യാപ്തി അനുസരിച്ച് വീണ്ടും രാജ്യത്തേക്ക് വരുന്നത് തടയണമെന്നും തുടങ്ങി നിരവധി ആവശ്യങ്ങളാണ് കരട് നിയമത്തിലുള്ളത്. ഇഖാമയും വിദ്യാഭ്യാസ യോഗ്യതയും തമ്മില്‍ ലിങ്കിംഗ് സാധ്യമാക്കി, വിദേശികളെ രാജ്യത്തിനു ആവശ്യമാണെങ്കില്‍ മാത്രം തുടരാന്‍ അനുവദിക്കണമെന്നും നിര്‍ദേശത്തില്‍ ഉണ്ട്. രാജ്യത്തെ വിദേശികളുടെ എണ്ണം അപകടകരമാം വിധം വര്‍ധിച്ചതായി ചൂണ്ടിക്കാട്ടിയാണ് പുതിയ നിര്‍ദ്ദേശങ്ങള്‍.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x