Currency

കുവൈറ്റ് പൊതുമേഖലയിലെ സമ്പൂർണ്ണ സ്വദേശിവത്കരണം 10 വർഷത്തിനകം Close

സ്വന്തം ലേഖകൻWednesday, March 21, 2018 5:26 pm
Kuwait-2

കുവൈറ്റ് സിറ്റി: വരുന്ന പത്തു വർഷത്തിനുള്ളിൽ കുവൈറ്റിലെ പൊതുമേഖലയിലെ തസ്തികകളിൽ സമ്പൂർ‍ണ സ്വദേശിവൽക്കരണം പൂർത്തിയാക്കാനുള്ള നടപടികൾ തുടങ്ങി.

അടുത്ത അഞ്ചുകൊല്ലത്തിനുള്ളിൽ സ്വദേശിവൽക്കരണം പൂർത്തിയാക്കാനായിരുന്നു പാർലമെന്ററി കമ്മിറ്റിയുടെ ശുപാർശ. എന്നാൽ അഞ്ചു വർഷംകൊണ്ട് വിദേശതൊഴിലാളികളെ പൂർണമായി ഒഴിവാക്കാനാവില്ലെന്ന വാദത്തെ തുടർന്ന്, 2028 സമ്പൂർണ സ്വദേശിവൽക്കരണം പൂർത്തിയാക്കാനുള്ള കാലാവധിയായി പ്രഖ്യാപിക്കുകയായിരുന്നു.

പൊതുമേഖലയിൽ ആരോഗ്യ, വിദ്യാഭ്യാസ വകുപ്പുകളിൽ സമ്പൂർണ സ്വദേശിവൽക്കരണത്തിനു കൂടുതൽ സമയം വേണ്ടിവരുമെന്നാണു കണക്കാക്കപ്പെടുന്നത്. വിദേശികളെ ഒഴിവാക്കുന്ന ചില ജോലികളിലേക്ക് സ്വദേശികളെ ലഭിക്കാത്തതാണു പത്തുകൊല്ലമെന്ന പരിധി നിശ്ചയിക്കാൻ ഇടയാക്കിയത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x