Currency

കുവൈത്ത് വിമാനത്താവളത്തില്‍ സ്വദേശികള്‍ക്ക് ഇ- ഗേറ്റ് സംവിധാനം വരുന്നു Close

സ്വന്തം ലേഖകന്‍Thursday, August 22, 2019 3:58 pm
airport222

കുവൈത്ത് സിറ്റി: കുവൈത്ത് രാജ്യാന്തര വിമാനത്താവളത്തില്‍ സ്വദേശികളുടെ എമിഗ്രേഷന്‍ നടപടികള്‍ക്കായി ഇഗേറ്റ് സംവിധാനം വരുന്നു. അടുത്ത വര്‍ഷം സംവിധാനം നിലവില്‍ വരും. ഇലക്ട്രോണിക് പാസ്‌പോര്‍ട്ടുള്ള സ്വദേശികള്‍ക്ക് മാത്രമാകും ഈ സൗകര്യം. പാസ്‌പോര്‍ട്ട് പരിശോധിക്കുകയോ എന്‍ട്രി/എക്‌സിറ്റ് മുദ്ര പതിക്കുകയോ ഇനി ആവശ്യമുണ്ടാവില്ല. പകരം ഇ-ഗേറ്റിലൂടെ കടന്നുപോയാല്‍ മാത്രം മതി.

ഇ-ഗേറ്റിലൂടെ കടന്ന് പോകുന്ന സ്വദേശിയെ സംബന്ധിച്ച വിവരങ്ങള്‍ കൃത്യമായി എമിഗ്രേഷന്‍ സംവിധാനത്തിലെ സിസ്റ്റത്തില്‍ ലഭിക്കും. യാത്രാ നിരോധനമുള്‍പ്പെടെയുള്ളവരാണ് കടന്ന് വരുന്നതെങ്കില്‍ അവര്‍ക്ക് മുന്‍പില്‍ ഇ-ഗേറ്റ് വാതില്‍ തുറക്കില്ല പല രാജ്യങ്ങളിലും ഇലക്ട്രോണിക് പാസ്‌പോര്‍ട്ട് സംവിധാനം ഇല്ലാത്തതിനാല്‍ വിദേശികള്‍ക്ക് ഇ-ഗേറ്റ് സംവിധാനം പ്രയോജനപ്പെടുത്താന്‍ കഴിയില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x