Currency

ജസീറ എയർവേസ് ഇനി ഇന്ത്യൻ നഗരങ്ങളിലേക്കും

സ്വന്തം ലേഖകൻThursday, October 12, 2017 8:28 pm
Jazeera-Airways-728x437
XPARADISE compressed

കുവൈറ്റ് സിറ്റി: കുവൈറ്റിലെ സ്വകാര്യ ബജറ്റ് വിമാനക്കമ്പനിയായ ജസീറ എയർവേസ് ഇന്ത്യൻ നഗരങ്ങളിലേക്കും സർവീസ് ആരംഭിക്കുന്നു. ഈ മാസം ഹൈദരാബാദിലേക്ക് സർവീസ് ആ‍രംഭിക്കുന്ന ജസീറ എയർവേസ് ഡൽഹി, ചെന്നൈ, മുംബൈ എന്നിവിടങ്ങളിലേക്കും ഉടനെ സർവീസ് ആരംഭിക്കുമെന്നു ചെയർമാൻ മർവാൻ ബൂദായ് അറിയിച്ചു.

ഒമ്പതുലക്ഷത്തിലേറെ ഇന്ത്യക്കാർ കുവൈറ്റിൽ കഴിയുന്നതിനാൽ ഇവരുടെ യാത്രാവിമാനങ്ങളിൽ പ്രധാനപ്പെട്ട ഒന്നായി മാറുകയാണു തങ്ങളുടെ ലക്ഷ്യമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ വർഷാ‍വസാനത്തോടെ എസ്‌ഇഎ 320 ഇനത്തിൽ‌പ്പെട്ട രണ്ടു വിമാനങ്ങൾകൂടി ലഭിക്കുന്നതോടെ കമ്പനിയുടെ വിമാനങ്ങളുടെ എണ്ണം ഏഴാകും. പാക്കിസ്ഥാനിലെ ലഹോറിലേക്കും ജസീറ എയർവേസ് ഈ മാസം സർവീസ് തുടങ്ങുന്നുണ്ട്.


വ്യക്തിപരമായ അധിക്ഷേപങ്ങൾ ഒഴിവാക്കി വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ രേഖപ്പെടുത്താം. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x