Currency

തൊഴില്‍ തര്‍ക്കങ്ങള്‍ ഉണ്ടാകുമ്പോള്‍ തൊഴിലാളിക്ക് അര്‍ഹതപ്പെട്ട തുക നല്‍കാന്‍ സംവിധാനവുമായി ഖത്തര്‍ Close

സ്വന്തം ലേഖകന്‍Saturday, September 8, 2018 1:33 pm
sunny time

ദോഹ: തൊഴിലാളി സൗഹൃദ നടപടികളുമായി വീണ്ടും ഖത്തര്‍. തൊഴില്‍ തര്‍ക്കങ്ങളുണ്ടാകുമ്പോള്‍ തൊഴിലാളിക്ക് അര്‍ഹതപ്പെട്ട തുക ‘തൊഴിലാളി സഹായ ഇന്‍ഷുറന്‍സ് ഫണ്ടി’ല്‍ നിന്നു ലഭ്യമാക്കാന്‍ തീരുമാനം. ഇതു സംബന്ധിച്ച കരടു നിയമത്തിനു മന്ത്രിസഭ അംഗീകാരം നല്‍കിയെന്ന് ഭരണവികസന, തൊഴില്‍ സാമൂഹികകാര്യ മന്ത്രി ഡോ. ഈസ ബിന്‍ സാദ് അല്‍ ജഫാലി അല്‍ നുഐമി അറിയിച്ചു.

പുതിയ നടപടി പ്രകാരം തൊഴിലുടമയ്ക്കു തൊഴിലാളിയുടെ ബാധ്യത തീര്‍ക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ഫണ്ടില്‍ നിന്നു പണം തൊഴിലാളിക്കു നല്‍കും. തൊഴിലാളിക്കു നാട്ടിലേക്കു മടങ്ങാനുള്ള സൗകര്യവും ലഭ്യമാക്കും. ഇതു പിന്നീട് തൊഴിലുടമയില്‍ നിന്നു തിരിച്ചു പിടിക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

1 thought on “തൊഴില്‍ തര്‍ക്കങ്ങള്‍ ഉണ്ടാകുമ്പോള്‍ തൊഴിലാളിക്ക് അര്‍ഹതപ്പെട്ട തുക നല്‍കാന്‍ സംവിധാനവുമായി ഖത്തര്‍”

  1. Niyas says:

    ഞാനും എന്റെ കൂടെ ഉള്ളവർ ശബളം ഇല്ലാതെ 5 മാസം ആയി ഒരു സ്ഥാപനത്തിൽ ഇത് വരെ തീരുമാനം ആയില്ല…. ഷോപ്പ് അടച്ചു മുതലാളി മ്മാര് വിലസുന്നു പാവപെട്ട ഞാനും എന്റെ സുഹൃത്തുക്കളും താമസം ഭക്ഷണം ഇല്ലാതെ ബുദ്ധിമുട്ടിലാണ് രക്ഷിക്കണം 30148858 എന്റെ ഫോൺ നമ്പർ

Leave a Reply to Niyas Cancel reply

Your email address will not be published. Required fields are marked *

Top
x