Currency

ഇന്ത്യന്‍ വംശജന്‍ ടെക്സസില്‍ വെടിയേറ്റ് മരിച്ചു

സ്വന്തം ലേഖകന്‍Saturday, December 1, 2018 3:29 pm
XGCUAdvt-750x80

ഇന്ത്യന്‍ അമേരിക്കന്‍ വംശജന്‍ സുരേഷ് ഷാ (സാം- 46) ടെക്സസിലെ ലൂയിസ്‌വില്ലയില്‍ വെടിയേറ്റ് മരിച്ചു. തിങ്കളാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. ജെയ് ശക്തി ഗ്ലോബല്‍ ഇന്‍ കോര്‍പറേഷന്റെ ഉടമസ്ഥതയിലുളള ലിക്വര്‍ ഷോപ്പിന്റെ ഉടമസ്ഥരിലൊരാളായിരുന്നു സാം.

ടെക്സസ്: ഇന്ത്യന്‍ അമേരിക്കന്‍ വംശജന്‍ സുരേഷ് ഷാ (സാം- 46) ടെക്സസിലെ ലൂയിസ്‌വില്ലയില്‍ വെടിയേറ്റ് മരിച്ചു. തിങ്കളാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. ജെയ് ശക്തി ഗ്ലോബല്‍ ഇന്‍ കോര്‍പറേഷന്റെ ഉടമസ്ഥതയിലുളള ലിക്വര്‍ ഷോപ്പിന്റെ ഉടമസ്ഥരിലൊരാളായിരുന്നു സാം. തിങ്കളാഴ്ച രാത്രി ഷോപ്പ് അടക്കുന്നതിനിടയില്‍ കറുത്ത വസ്ത്രവും മുഖമൂടിയും ധരിച്ചു എത്തിയ അക്രമിയാണ് സുരേഷിനെ വെടിവച്ചതെന്ന് പൊലീസ് വെളിപ്പെടുത്തി.

നെഞ്ചില്‍ വെടിയേറ്റ് അബോധാവസ്ഥയില്‍ കഴിഞ്ഞിരുന്ന സുരേഷിനെ ലൂയിസ് വില്ല മെഡിക്കല്‍ സിറ്റിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കവര്‍ച്ചയായിരിക്കാം ലക്ഷ്യമെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു. ഷാ ഭാര്യക്കും രണ്ട് പെണ്‍മക്കള്‍ക്കുമൊപ്പം ലിറ്റില്‍ ഈലത്തിലാണ് താമസിച്ചിരുന്നത്. മൂന്ന് വര്‍ഷമായി ഇയാള്‍ ലിക്വര്‍ ഷോപ്പ് നടത്തിവരികയായിരുന്നു.

പ്രതിയെ ഇതുവരെ പിടികൂടാനായിട്ടില്ല. സംഭവത്തെക്കുറിച്ച് സൂചന ലഭിക്കുന്നവര്‍ ലൂയിസ് വില്ല പൊലീസ് സൂപ്രണ്ടുമായി ബന്ധപ്പെടണമെന്ന് അധികൃതര്‍ അറിയിച്ചു.


Jacobz Intl LCC

പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x