Currency

സ്വദേശിവല്‍ക്കരണം: കുവൈത്തില്‍ നിന്ന് 3000 വിദേശികളെ പിരിച്ചുവിടും

സ്വന്തം ലേഖകന്‍Saturday, August 11, 2018 11:59 am
localization
XGCUAdvt-750x80

കുവൈത്ത് സിറ്റി: സ്വദേശിവല്‍ക്കരണം ശക്തമാക്കുന്നതിന്റെ ഭാഗമായി പൊതുമേഖലയില്‍ ജോലിചെയ്യുന്ന മൂവായിരത്തോളം വിദേശികളെ അടുത്ത സാമ്പത്തികവര്‍ഷം (2019-2020) പിരിച്ചുവിടുമെന്ന് റിപ്പോര്‍ട്ട്. ഇതിന്റെ ഭാഗമായി പൊതുമേഖലയില്‍ സ്വദേശികള്‍ക്കു നല്‍കാവുന്ന അവസരങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ടും പിരിച്ചുവിടേണ്ട വിദേശികളുടെ പട്ടികയും തയാറാക്കാന്‍ സിവില്‍ സര്‍വീസ് കമ്മിഷന്‍ വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ക്കു നിര്‍ദേശം നല്‍കി.

പൊതുമേഖലയില്‍ മൊത്തം തൊഴില്‍ശേഷിയുടെ നിശ്ചിത തോത് സ്വദേശികളായിരിക്കണം എന്ന നിലപാട് അനുസരിച്ചാണ് നടപടി. സര്‍ക്കാര്‍ മേഖലയിലെ മുഴുവന്‍ വിദേശികളെയും ഒഴിവാക്കുക എന്നതു പ്രയാസമേറിയ കാര്യമാണ്. അതിനാല്‍ അനിവാര്യമായ തോതില്‍ മാത്രമായിരിക്കും നടപടികള്‍. അഞ്ചുവര്‍ഷത്തിനകം പൂര്‍ത്തിയാക്കേണ്ട പദ്ധതിയുടെ ഭാഗമായാണ് ഓരോ വര്‍ഷവും നിശ്ചിത തോതില്‍ വിദേശികളെ പൊതുമേഖലയില്‍നിന്ന് ഒഴിവാക്കുന്നതെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.


Jacobz Intl LCC

പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x