Currency

യു.എ.ഇ പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു

സ്വന്തം ലേഖകന്‍Monday, May 27, 2019 1:26 pm
eid

ദുബായ്: യു.എ.ഇ ഈദുല്‍ഫിത്വര്‍ അവധികള്‍ പ്രഖ്യാപിച്ചു. സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് ജൂണ്‍ രണ്ട് മുതല്‍ ഒന്‍പത് വരെ ഏഴ് ദിവസമാണ് ഈദുല്‍ഫിത്വര്‍ അവധി. തൊട്ടുമുന്‍പ് കടന്നുവരുന്ന രണ്ട് വാരാന്ത്യ അവധി കൂടി ചേര്‍ത്താല്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് മൊത്തം ഒന്‍പത് ദിവസത്തെ അവധി ലഭിക്കും.

സ്വകാര്യ മേഖലയിലെ ജോലിക്കാര്‍ക്ക് നാല് ദിവസം പെരുന്നാള്‍ അവധി ലഭിക്കും. റമദാന്‍ 29 മുതല്‍ ശവ്വാല്‍ മൂന്ന് വരെയാണ് സ്വകാര്യ മേഖലയുടെ അവധി. മാസപ്പിറവി അനുസരിച്ച് ജൂണ്‍ മൂന്ന് മുതല്‍ ജൂണ്‍ ആറ് വരെയോ ജൂണ്‍ ഏഴ് വരെയോ ആയിരിക്കും സ്വകാര്യമേഖലയില്‍ അവധി ലഭിക്കുക.

യു.എ.ഇ മന്ത്രിസഭയാണ് സര്‍ക്കാര്‍ ജീവനക്കാരുടെ അവധി പ്രഖ്യാപിച്ചത്. നേരത്തേ പൊതുമേഖലയിലെയും സ്വകാര്യ മേഖലയിലെയും അവധി ദിനങ്ങള്‍ ഏകീകരിക്കുമെന്ന് മന്ത്രിസഭ പ്രഖ്യാപിച്ചിരുന്നു എങ്കിലും നാല് ദിവസത്തെ അവധിയാണ് സ്വകാര്യ മേഖലക്ക് മാനവ വിഭവശേഷി മന്ത്രാലയം ഇത്തവണ പ്രഖ്യാപിച്ചത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x