Currency

ആധാര്‍ ഇനി ഫോണില്‍ സൂക്ഷിക്കാം; പുതിയ ഔദ്യോഗിക ആപ്പിനെക്കുറിച്ച് അറിയേണ്ടതെല്ലാം Close

സ്വന്തം ലേഖകന്‍Friday, July 21, 2017 11:39 am

യുഐഡിഎഐയുമായി ബന്ധിപ്പിച്ചിരിക്കുന്ന മൊബൈല്‍ നമ്പറുണ്ടെങ്കില്‍ സെക്കന്റുകള്‍ക്കുള്ളില്‍ ആധാറിനെ ആപ്പിലേക്ക് മാറ്റാന്‍ കഴിയും. ആധാറിലെ വിവരങ്ങള്‍ ആപ്പിലേക്ക് എത്തി കഴിഞ്ഞാല്‍ പിന്നെ പേപ്പര്‍ പതിപ്പ് കൈവശം സൂക്ഷിക്കേണ്ട ആവശ്യമില്ല. ഉടന്‍ തന്നെ ആപ്പിന്റെ ഐഒഎസ് പതിപ്പും പുറത്തിറങ്ങും.

ന്യൂഡല്‍ഹി: രാജ്യത്ത് ഏതൊരു സേവനങ്ങള്‍ക്കും ആധാര്‍ നിര്‍ബന്ധമാകുമെന്ന സാഹചര്യത്തിലേക്കാണ് നീങ്ങുന്നത്. ആധാര്‍ കൈവശം കൊണ്ടുനടക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യവുമാണ്. ഈയൊരു പ്രശ്‌നത്തിന് അറുതി വരുത്തിക്കൊണ്ട് ഗവണ്‍മെന്റിന്റെ ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയ്ക്ക് കരുത്തേകാന്‍ യുണീക് ഐഡറ്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) പുതിയ എംആധാര്‍ (mAadhaar) ആപ്പുമായി എത്തുന്നു. തങ്ങളുടെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. സ്മാര്‍ട്ട്ഫോണില്‍ ആധാര്‍ സംബന്ധിച്ച വിവരങ്ങള്‍ സൂക്ഷിക്കുക എന്നതാണ് ഈ ആപ്പിന്റെ പ്രധാന ഉദ്ദേശ്യം.

ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് mAadhaar എന്ന ആപ് ഡൗണ്‍ലോഡ് ചെയ്യുകയാണ് ആദ്യം വേണ്ടത്. ആന്‍ഡ്രോയ്ഡ് ഉപഭോക്താക്കള്‍ക്ക് മാത്രമാണ് നിലവില്‍ ഈ ആപ്പ് ലഭ്യമാകുക. ഇപ്പോള്‍ ഇതിന്റെ ബീറ്റ വേര്‍ഷന്‍ ആണ് ലഭ്യമാവുക. ആന്‍ഡ്രോയ്ഡ് 5.0യ്ക്ക് മുകളിലുള്ള വേര്‍ഷനുകള്‍ ഉപയോഗിക്കുന്നവര്‍ക്കെല്ലാം ആപ്പ് ഉപയോഗിക്കാം. രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് ആപ്പില്‍ സൈന്‍ അപ്പ് ചെയ്യാം.

Nomination online for 12th Garshom International Awards click here

യുഐഡിഎഐയുമായി ബന്ധിപ്പിച്ചിരിക്കുന്ന മൊബൈല്‍ നമ്പറുണ്ടെങ്കില്‍ സെക്കന്റുകള്‍ക്കുള്ളില്‍ ആധാറിനെ ആപ്പിലേക്ക് മാറ്റാന്‍ കഴിയും. ആധാറിലെ വിവരങ്ങള്‍ ആപ്പിലേക്ക് എത്തി കഴിഞ്ഞാല്‍ പിന്നെ പേപ്പര്‍ പതിപ്പ് കൈവശം സൂക്ഷിക്കേണ്ട ആവശ്യമില്ല. ഉടന്‍ തന്നെ ആപ്പിന്റെ ഐഒഎസ് പതിപ്പും പുറത്തിറങ്ങും. നിങ്ങളുടെ ബയോമെട്രിക് ഡാറ്റകള്‍ ലോക്ക് ചെയ്യാനും അണ്‍ലോക്ക് ചെയ്യാനുള്ള സംവിധാനവും ഈ ആപ്പിലുണ്ട്. എസ്എംഎസ് രൂപത്തിലുള്ള ഒടിപി സംവിധാനത്തിന് പകരം സമയത്തിന് അനുസരിച്ചുള്ള ടിഒടിപി സുരക്ഷയാണ് mAadhaar ലുള്ളത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x