Currency

വാഹനമിടിച്ച് മലപ്പുറം സ്വദേശി മരിച്ചു

സ്വന്തം ലേഖകന്‍Wednesday, August 7, 2019 1:02 pm
accident00
Garshom-Norway-IC

സുഹാര്‍: സുഹാര്‍ ഫലജില്‍ റോഡ് മുറിച്ചു കടക്കവേ വാഹനമിടിച്ച് മലപ്പുറം സ്വദേശി മരിച്ചു. മേല്‍മുറി പട്ടര്‍കടവന്‍ അലവിക്കുട്ടിയുടെ മകന്‍ മുഹമ്മദ് (കുഞ്ഞിപ്പ- 58) ആണ് മരിച്ചത്. ദീര്‍ഘകാലമായി ലിവയിലെ ഒരു ഷോപ്പില്‍ ജോലി ചെയ്തു വരുകയായിരുന്നു. റസിഡന്‍ഷ്യല്‍ കാര്‍ഡ് പുതുക്കുന്നതുമായി ബന്ധപ്പെട്ട് ഫലജില്‍ നിന്നും റോഡ് മുറിച്ചു കടക്കവെയാണ് അപകടം.

സുഹാര്‍ ആശുപത്രിയില്‍ സൂക്ഷിച്ചിട്ടുള്ള മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികള്‍ നടന്നുവരുന്നു. സഫിയയാണ് ഭാര്യ. മക്കള്‍: ആസിഫ്, യാസിഖ്, ഫാസില്‍, അസ്‌ന. സഹോദരങ്ങള്‍: അബ്ദുറഹിമാന്‍, അബ്ദുല്‍ അസീസ് (അല്‍ ജസീറ -സഹം), അബൂബക്കര്‍ സിദ്ദീഖ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x